വായിലും തൊണ്ടയിലും വരുന്ന കാൻസർ മുൻകൂട്ടി അറിയാം
കാൻസർ പല തരമുണ്ട്. മുൻകൂട്ടി അറിഞ്ഞാൽ പൂർണമായും കാന്‍സറിനെ ചികിത്സിച്ചു മാറ്റാന്‍ പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.രോഗം പൂര്‍ണമായി മാറിയില്ലെങ്കിലും ചികിത്സ കൊണ്ടു സാധാരണ ജീവിതം നയിക്കാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ വായിലും തൊണ്ടയിലും വരുന്ന കാൻസർ ആണ്. പുരുഷന്മാരിലാണ് ഈ കാൻസർ കൂടുതലായി കാണുന്നത്. 40 -69 പ്രായമുള്ളവരിൽ 3 :1 എന്ന അനുപാതത്തിലാണ് തൊണ്ടയിലെ കാൻസർ വരുന്നത്. പ്രധാനമായും
പുകവലി, മദ്യപാനം ,വെറ്റിലമുറുക്ക്,പാൻ ഉൽപ്പന്നങ്ങൾ, എന്നിവയുടെ ഉപയോഗവും പോഷകാഹാരക്കുറവുമാണ് ഈ അസുഖത്തിന് കാരണമാകുന്നത്.
ചുരുക്കം ചിലരില്‍ പുകയിലയോ മദ്യമോ ഉപയോഗിക്കാതെത്തന്നെ ഈ രോഗം വന്നുചേരാറുണ്ട്. ജനിതക തകരാറുകളാണ് ഇതിനു കാരണം. എല്ലാവരിലും തന്നെ സാധാരണയായി ഇങ്ങനെ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍, ശരീരത്തിന്‍െറ പ്രതിരോധശക്തിക്ക് ഇവയെ നേര്‍വഴിക്കാക്കാനോ ഇവയെ നിര്‍വീര്യമാക്കാനോ സാധിക്കും. അതിനാല്‍, പ്രതിരോധശക്തി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി കൃത്യമായ വ്യായാമവും ഭക്ഷണരീതിയും അത്യന്താപേക്ഷിതമാണ്.
ഉണങ്ങാത്ത മുറിവുകൾ, കവിളിൽ മുഴയോ തടിപ്പ് , മോണയിലോ നാക്കിലോ, കവിളിലോ വെളുത്തതോ ചുവന്നതോ ആയ പാടുകൾ, വായിൽ വേദന, എന്തോ തടയുന്നതായുള്ള തോന്നൽ ,പെട്ടെന്നുള്ള ഭാരക്കുറവ്, ഭക്ഷണം ചവക്കാനും ഇറക്കാനും ബുദ്ധിമുട്ട് , ചെവിയിലേക്ക് വേദന , കഴുത്തിൽ മുഴ ,ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം എന്നീ ലക്ഷണങ്ങൾ പുകയില ഉപയോഗിക്കുന്നവരിൽ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. സാധാരണയായി കാണപ്പെടുന്ന വ്രണം നിരുപദ്രവകാരിയാണ്. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വ്രണങ്ങള്‍ അര്‍ബുദത്തിന്‍െറ തുടക്കമായേക്കാം.
മൂന്നിലൊന്ന് രോഗികളും അസുഖം മൂര്‍ച്ഛിച്ചിട്ടുള്ള അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത്. തുടക്കത്തില്‍ വേദനയില്ലാത്തതിനാലാണ് ഇത്തരം അര്‍ബുദങ്ങള്‍ അറിയപ്പെടാതെ പോകുന്നത്. വേദനയുണ്ടാകുന്ന അവസ്ഥ രോഗം ആഴത്തിലേക്ക് പടര്‍ന്നതായി സൂചിപ്പിക്കുന്നു. അതിനോടൊപ്പം തന്നെ കഴുത്തിലെ മുഴകളും പ്രത്യക്ഷപ്പെടുന്നു. ഇവ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത പകുതിയായി കുറക്കുന്നു.തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും
ബയോപ്സി എന്ന പരിശോധന കൊണ്ട് വായിലെ അര്‍ബുദം സ്ഥിരീകരിക്കാം. വേദന കുറഞ്ഞ പരിശോധനയാണിത്. മരുന്നുകൊണ്ട് മരവിപ്പിച്ച് ചെറിയ ഒരു ഭാഗം പരിശോധനക്കെടുക്കുകയാണ് ചെയ്യുന്നത്. അസുഖം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ വ്യാപ്തി അറിയാന്‍ വേണ്ടി സ്കാനിങ്, എന്‍ഡോസ്കോപി എന്നിവ ഉപയോഗിക്കാറുണ്ട്.
തുടക്കത്തിലുള്ള അര്‍ബുദത്തിന് റേഡിയേഷനോ ശസ്ത്രക്രിയയോ ഏതെങ്കിലുമൊന്ന് മതിയാകും. എക്സ്റേ പോലുള്ള രശ്മികൊണ്ട് അസുഖം ഭേദമാക്കുന്ന ചികിത്സയാണ് റേഡിയേഷന്‍. 15 ദിവസം മുതല്‍ 35 ദിവസം വരെ വേണം ഇത്തരത്തില്‍ ചികിത്സിക്കാന്‍. നൂതന സംവിധാനങ്ങള്‍ കൊണ്ട് റേഡിയേഷന്‍െറ പ്രത്യാഘാതങ്ങള്‍ വളരെയേറെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ അസുഖം ബാധിച്ചിട്ടുള്ള ഭാഗം മുറിച്ചുമാറ്റിക്കഴിഞ്ഞാല്‍ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍നിന്ന് പേശിയോ തൊലിയോ അസ്ഥിയോ എടുത്ത് പ്ളാസ്റ്റിക് ശസ്ത്രക്രിയ വഴി പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാനാകും. നഷ്ടപ്പെട്ട ഭാഗത്തിന്‍്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും തിരികെ കൊണ്ടുവരാനും പുനര്‍നിര്‍മാണ ശസ്ത്രക്രിയകള്‍ കൊണ്ട് സാധിക്കും.
മുഖത്തില്‍ നിന്നോ കഴുത്തില്‍ നിന്നോ നെഞ്ചില്‍നിന്നോ പേശിയോ തൊലിയോ എടുത്ത്, മുറിച്ചുമാറ്റിയ ഭാഗത്ത് തുന്നിച്ചേര്‍ക്കുന്നതാണ് സാധാരണയായി ചെയ്യുന്നത്.സൂക്ഷ്മമായി ചെയ്യുന്ന മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയ വഴി ശരീരത്തിന്‍െറ മറ്റേത് ഭാഗത്ത് നിന്നും പേശിയെടുത്ത് നമുക്ക് വേണ്ടഭാഗത്ത് വെക്കാന്‍ സാധിക്കും. ഇതിനായി രക്തക്കുഴലും വേണ്ടിവന്നാല്‍ നാഡികളും പേശിയുടെ കൂടെ മാറ്റി സ്ഥാപിക്കേണ്ടിവരും. സങ്കീര്‍ണമായ ഇത്തരം ശസ്ത്രക്രിയ ഇന്ന് കാന്‍സര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha