നിങ്ങൾ ചൂയിങ്ങ്ഗം കഴിക്കാറുണ്ടോ ?.....
ചൂയിങ്ങ്ഗം ചവയ്ക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. വായുടെ വ്യായാമത്തിന് നല്ലതാണെങ്കിലും അമിതമായ ചൂയിങ്ങ്ഗം ഉപയോഗത്തിന് ഒട്ടനവധി ദോഷങ്ങളുമുണ്ട്. അതേസമയം ഗുണ നിലവാരമില്ലാത്ത ച്യൂയിങ്ഗം ഉപയോഗിക്കുന്നതിലൂടെ വായിൽ അപകടമാം വിധം മുറിവുകളുമുണ്ടാക്കുന്നു.
തുടർച്ചയായ ചൂയിന്ഗം ഉപയോഗത്തിലൂടെ പല്ലിന്റെ ഇനമലിനെ നശിപ്പിക്കും.രാസവസ്തുക്കളാണ് ചൂയിന്ഗം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ ദഹനത്തെയും ഇത് ബാധിക്കും.
നാവിലെ തോലു പോകുന്നതുകൊണ്ട് മറ്റ് ഭക്ഷണ സാധനങ്ങളുടെ സ്വാദ് അറിയാന്‍ കഴിയാതെ വരും. എരിവും പുളിയുമൊന്നും തിരിച്ചറിയാന്‍ കഴിയാതെയാവും. 'ഈറ്റിങ് ബിഹേവിയേഴ്‌സ്' എന്ന ജേര്‍ണലില്‍ ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ച്യൂയിങ്ഗത്തിൽ ഉപയോഗിക്കുന്ന മെന്തോളാണ് നാവിലെ രസമുകുളങ്ങള്‍ നശിപ്പിച്ച് സ്വാദ് അറിയാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നത്. രാവിലെ ബഷിങ് കഴിഞ്ഞ ശേഷം ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ ചവര്‍പ്പ് അനുഭവപ്പെടുന്നതിന് കാരണം മെന്തോളാണ്. അതേസമയം ച്യൂയിങ്ഗം നിത്യേനെ ഉപയോഗിക്കുന്നത് ശരീരഭാരം അമിതമായി നഷ്ടപ്പെടാൻ ഇടവരുത്തും.
https://www.facebook.com/Malayalivartha