'ചിക്കൻ വിഭവങ്ങൾ' മലയാളികളുടെ ഇഷ്ടഭക്ഷണം; പക്ഷേ...ഇവ ശ്രദ്ധിക്കാതിരുന്നാൽ ?...
മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചിക്കന്‍ ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ. നാടന്‍ ചിക്കന്റെ ഉപയോഗം നല്ലതാണെകിലും ഇതിന്റെ അഭാവത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ബ്രോയിലര്‍ ചിക്കന്‍ ഷോപ്പുകളാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം ബ്രോയിലര്‍ ചിക്കന്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്.
1.നല്ല ചിക്കന്‍ മൃദുവായിരിക്കും. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും അത് കാണപ്പെടുന്നത്.
2.ഗന്ധത്തിന് എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ആ ചിക്കന്‍ വാങ്ങരുത്.
3.ചിക്കന്‍ വാങ്ങുേമ്പാള്‍ തൂവല്‍, രോമങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുക.
4.വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക. ഉപ്പോ, മഞ്ഞളോ ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകുക.
5.മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാണെന്ന് കണ്ടാല്‍ പാകം ചെയ്യരുത്.
6.ചിക്കന് ചുവപ്പുനിറമോ മറ്റോ കാണുന്നുണ്ടെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെന്ന് അനുമാനിക്കാം.
7.വറുത്ത ചിക്കന്‍ വീണ്ടും വറുക്കുമ്പോള്‍ അതിലെ മാംസം കരിയാം. അപ്പോഴുണ്ടാകുന്ന വസ്തു കാന്‍സറിന് കാരണമാകാം.
8.പാചകം ചെയ്ത ചിക്കനില്‍ പിങ്ക് നിറം കണ്ടാല്‍ അത് വേണ്ടത്ര വെന്തിട്ടില്ലെന്ന് മനസ്സിലാക്കാം.
9.അടപ്പുള്ള ഫുഡ് ഗ്രേസ് പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍.
https://www.facebook.com/Malayalivartha