പൊരിച്ചും കരിച്ചും കഴിക്കരുതേ; തട്ടിപോകാന്‍ സാധ്യതയുണ്ട്...
ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ചിട്ടയായ വ്യായാമവും മാനസികോല്ലാസവും ശീലിച്ചില്ലെങ്കില്‍ കാര്യം പോക്കെന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗം കാരണമുണ്ടാകുന്ന മരണസംഖ്യ 35% വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. പത്തു പേരില്‍ കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് മെട്രോപോളിറ്റ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരിക്കുന്നത്.
2011-14 കാലത്ത് 20-50 പ്രായമുള്ളവരില്‍ നിന്നും ശേഖരിച്ച 4,11,030 സാമ്പിളുകളില്‍ 46.37 ശതമാനം രോഗികളിലും കൊളസ്‌ട്രോളിന്റെ നില അപകടകരമായി ഉയര്‍ന്നിരിക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ ഇവരില്‍ അധികം പേര്‍ക്കും കുറവാണ്.
ഇന്ത്യയില്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെ ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വര്‍ത്തമാനകാല ജീവിതശൈലി തന്നെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തിന്റെ അമിതോപയോഗം കേരളീയരില്‍ സാധാരണമാണ്. പുകവലിക്കാരുടെ എണ്ണവും കുറവല്ല. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും കാര്യമായ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. മലയാളികള്‍ക്കിടയില്‍ മാനസികസമ്മര്‍ദ്ദം വര്‍ധിച്ചു വരികയാണെന്നും പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം ഹൃദ്രോഗത്തിന് കാരണക്കാരനാവുന്ന പ്രധാന വില്ലനാണ്. അനാരോഗ്യകരമായ ഭക്ഷണശീലവും ഭക്ഷണക്രമവും വില്ലനാവുന്നുണ്ട്. വ്യായാമത്തിന്റെ കുറവ് മലയാളികളില്‍ കാര്യമായി കാണുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
കേരളത്തില്‍ ഹൃദ്രോഗം കാരണമുണ്ടാകുന്ന മരണങ്ങള്‍ 35% വര്‍ദ്ധിച്ചത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫാസ്റ്റ്ഫുഡ് സംസ്‌കാരമാണ് ഹൃദ്രോഗത്തിന് ഒരു പ്രധാന കാരണം. കാര്‍ഡിയോവാസ്‌ക്കുലാര്‍ രോഗം സ്ത്രീകളിലും പുരുഷന്മാരിലും ഒരേ പോലെ കാണാന്‍ കാരണം വ്യായാമ കുറവ് തന്നെയാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്.
കേരളത്തിലെ വീടുകളില്‍ ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യാറില്ല. മധ്യവര്‍ഗ്ഗത്തിനിടയിലും സമ്പന്നര്‍ക്കിടയിലും ഇതാണ് അവസ്ഥ. സന്ധ്യ മയങ്ങിയാല്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ വന്‍തിരക്കാണ്. കുടുംബങ്ങള്‍ സന്ധ്യയോടെ ഹോട്ടലുകളിലെത്തും. ഭക്ഷണം കഴിക്കുന്നതില്‍ ആര്‍ക്കും ഒരു നിയന്ത്രണവും ഇല്ല. പണത്തിനു പഞ്ഞമില്ലാത്തതിനാല്‍ എണ്ണയില്‍ വറുത്തതിനും പൊരിച്ചതിനും ഒരു കുറവുമില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha