തീയില്‍ ചുട്ട ഇറച്ചി ക്യാന്‍സറുണ്ടാക്കും
ഇന്ന് എല്ലാപേരുടെയും ശ്രദ്ധ ഫാസ്റ്റ് ഫുഡിലേയ്ക്കാണ്. എവിടെ തിരിഞ്ഞു നോക്കിയാലും ഫാസ്റ്റ്ഫുഡിന്റെ ബോര്‍ഡേ കാണാറുള്ളൂ. ഇപ്പോള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തീയില്‍ ചുട്ട ഇറച്ചി വളരെ ഇഷ്ടമാണ്. എന്നാല്‍ ഇഷ്ടത്തോടെ കഴിക്കുന്ന ഈ ഭക്ഷണം നമ്മുടെ ശരീരത്തിന് എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ അതോ ദോഷമാണോ ഉണ്ടാക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
തീയില്‍ നേരിട്ട് ചുട്ടെടുക്കുന്ന ഏതൊരു മാംസവും ക്യാന്‍സറുണ്ടാക്കുമെന്നാണ് പഠനം. ഇറച്ചിയില്‍ മസാല പുരട്ടിയതിനുശേഷം ചുട്ടെടുക്കുന്ന ഇറച്ചി ഇന്ന് ഫാസ്റ്റ് ഫുഡ് ശാലകളില്‍ സുലഭമാണ്. എല്ലാപേര്‍ക്കും ഇതു തന്നെയാണ് പ്രിയങ്കരവും. ഈ അവസരത്തില്‍ ഈ പഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
തൊണ്ടയ്ക്ക് താഴെ ആമാശയത്തിലേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ്‌പൈപ്പില്‍ ഇത്തരം ഇറച്ചികള്‍ കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് കാനഡയില്‍ നടന്ന സയന്റിഫിക്ക് കോണ്‍ഫറന്‍സില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മാംസം നേരിട്ട് തീയില്‍ ചുടുമ്പോള്‍ മാംസത്തിന് ചുറ്റും ക്യാന്‍സറിന് കാരണമാവുന്ന കാര്‍സിനോജനുകള്‍ അടിഞ്ഞു കൂടുന്നു. ഈ മാരകമായ കാര്‍സിനോജനുകള്‍ കാന്‍സറുണ്ടാക്കുന്നു. ഗ്രില്ലില്‍ ഇറച്ചി ചൂടാക്കി വേവിച്ചെടുക്കുമ്പോഴുണ്ടാവുന്ന ഹെട്രോസൈക്കിളിക് അമീനുകളും കാന്‍സറിന് കാരണമാവും. ഇന്ന് ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാര്‍ബിക്ക്യു ചിക്കനും ഗ്രില്ലില്‍ വേവിച്ചെടുക്കുന്നതാണ്.
മദ്യം, സിഗരറ്റ് എന്നീ കാന്‍സര്‍ സാധ്യതയുള്ള വസ്തുക്കളെക്കാള്‍ മാരകമാണ് ഇത്തരത്തിലുള്ള ഇറച്ചി ഭക്ഷിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. പ്രോസ്‌ട്രേറ്റ് കാന്‍സറിനും പാന്‍ക്രിയാസ് കാന്‍സറിനുമെല്ലാം ചുട്ട ഇറച്ചി കാരണമാവുന്നുണ്ട്. കാന്‍സര്‍ രോഗികളുടെ ഭക്ഷണ രീതിയും ചീത്ത ശീലങ്ങളും അവലോകനം ചെയ്ത ഒരു സംഘം ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ടിലാണ് ചുട്ട ഇറച്ചിയുടെ കാന്‍സര്‍ സാധ്യത പരാമര്‍ശിക്കുന്നത്.
ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്നവര്‍ ഇനി തീയില്‍ ചുട്ട ഇറച്ചി വങ്ങുമ്പോള്‍ ഒരു നിമിഷം ചിന്തിക്കണം. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അല്ലെങ്കില്‍ നമുക്കു തന്നെ ഭക്ഷണം വാങ്ങുമ്പോള്‍ അത് നമ്മളെ ആരോഗ്യത്തിലേക്കാണോ അനാരോഗ്യത്തിലേക്കാണോ നയിക്കുന്നതെന്ന്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha