പപ്പായ-കരിക്ക് പായസം
പച്ച പപ്പായ കൊത്തിയരിഞ്ഞത് - 2 കപ്പ്
കരിക്ക് ഉടച്ചെടുത്തത് - ഒരു കപ്പ്
അരിപ്പൊടി - 2 ടേ.സ്പൂണ്‍
ശര്‍ക്കര - 250 ഗ്രാം
തേങ്ങാപ്പാല്‍ - 2 കപ്പ്
ഏലയ്ക്കപൊടിച്ചത് - 1/4 ടീസ്പൂണ്‍
തേങ്ങാക്കൊത്ത് - 2 ടേ.സ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
നെയ്യ് - 100 ഗ്രാം
പാകം ചെയ്യുന്ന വിധം
പപ്പായ, അരക്കപ്പ് തേങ്ങാപ്പാലും അരക്കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഒരു വിസില്‍ സമയം വരെ വേവിക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളത്തില്‍ ഉരുക്കിയെടുത്ത ശര്‍ക്കരയും കരിക്ക് ഉടച്ചതും ചേര്‍ത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് അരിപ്പൊടിയും തൂവി നന്നായി കുറുക്കിയെടുക്കുക. പായസപ്പരുവമാകുമ്പോള്‍ നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha