റെയിൻബോ ഡയറ്റ്
ആരോഗ്യ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൗരവമേറിയ പ്രശ്നമാണ് ജീവിത ശൈലീ രോഗങ്ങളുടെ വർധന ഓരോ വർഷവും രാജ്യത്ത് 58 ലക്ഷം ആളുകൾ ജീവിത ശൈലീ രോഗങ്ങളായ ഹൃദ്രോഗം ,ശ്വാസകോശ രോഗങ്ങൾ ,കാൻസർ ഡയബറ്റിസ്,പക്ഷാഖാതം എന്നിവ മൂലം മരിക്കുന്നു . മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിലധികവും ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള പോഷക തോതിന്റെ പകുതിപോലും ഉപയോഗിക്കുന്നില്ല.സ്ഥൂല പോഷകങ്ങളായ അന്നജം,കൊഴുപ്പ്,പ്രോട്ടീൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തോതിലേ സൂക്ഷ്മ പോഷകങ്ങൾ ആവശ്യമുള്ളൂ. എങ്കിലും ഭക്ഷണത്തിൽ ഇവയുടെ അഭാവം വളരെ ദോഷകരമായ ,ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾക്ക് കാരണമാകുന്നു. തലച്ചോറിന്റെയും ശരീരത്തിലെ വിവിധ എല്ലുകളുടെയും ശെരിയായ വളർച്ചയ്ക്ക് ഇവ അനിവാര്യമാണ്.
വിവിധയിനം പച്ചക്കറികളും പഴങ്ങളും മനുഷ്യന് ആവശ്യമുള്ള സൂക്ഷ്മ പോഷകങ്ങളായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. വിവിധയിനം പച്ചക്കറികളും പഴവര്ഗങ്ങൾ എന്നിവ നമ്മുടെ നിത്യാഹാരത്തിൽ കൃത്യമായ തോതിൽ ഉൾപ്പെടുത്തിയാൽ നിരവധി രോഗങ്ങലെ ചെറുക്കാനാകും. ഒരേ നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കാതെ മാറി മാറി വിവിധ വർണ്ണത്തിലുള്ളവ നിത്യാഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പച്ച,ചുവപ്പ്,ഓറഞ്ച് ,പർപ്പിൾ,തവിട്ടുനിറം,വെളുപ്പുനിറം എന്നീ നിറങ്ങളിലുള്ളവ നിത്യാഹാരത്തിൽ ഉൾപ്പെടുത്തി സൂക്ഷ്മ പോഷകങ്ങളുടെ ഉപഭോഗം സന്തുലിതാവസ്ഥയിലാക്കുന്ന ഭക്ഷണക്രമമാണ് റെയിൻബോ ഡയറ്റ്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതു ലവണങ്ങളും,സസ്യജന്യ രാസവാതുക്കളും നിറങ്ങൾക്കനുസരിച് വ്യത്യസ്തമാണ്. വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ വിശപ്പ് വർധിപ്പിക്കുകയും കുട്ടികൾക്ക് ആഹാരത്തോടുള്ള ആകർഷണം കൂട്ടുകയും ചെയ്യും.
ചുവപ്പ് നിറമുള്ള പച്ചക്കറികളും പഴങ്ങളും ഹൃദ്രോഗം,കാൻസർ ,കുടൽ രോഗങ്ങൾ എന്നിവ പ്രതിരോധിക്കും.
ഓറഞ്ച് നിറമുള്ളവ രോഗ പ്രതിരോധശേഷി വർധിപ്പിക്കും.
മഞ്ഞ നിറമുള്ള പഴങ്ങളും പച്ചക്കറികളും ഹൃദയം, ത്വക്ക്,കണ്ണ് എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കും.
പച്ചനിറം കണ്ണിനു നല്ലത് കൂടാതെ കാൻസറിനെ പ്രതിരോധിക്കാനും രക്ത സമ്മർദ്ദം കുറയ്ക്കാനും ഉത്തമം.
പർപ്പിൾ രോഗപ്രതിരോധശക്തി നൽകുകയും പ്രായത്തെ ചെറുത് നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
തവിട്ടും വെളുപ്പും കൊളസ്ട്രോളും രക്ത സമ്മർദ്ദവും കരളിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനു നല്ലതാണ്.
ജീവിതശൈലീരോഗങ്ങൾക്ക് അടിമപ്പെടുന്ന ജനതയുടെ സംഖ്യ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ ഭക്ഷണ ക്രമത്തെപ്പറ്റി ഒരു പുനർ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. നമ്മുടെ തീൻമേശകൾ പഴങ്ങളും പച്ചക്കറികളും കൊണ്ട് വർണാഭമായി മാറ്റുന്നത് ഏറിവരുന്ന പോഷക അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനും അതുവഴി മനുഷ്യ ശരീരത്തിന് വളരെ കുറഞ്ഞ തോതിലാണെങ്കിലും,ഒട്ടും തന്നെ ഒഴിച്ചുകൂടാനാകാത്ത വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും മറ്റു ഘടകങ്ങളുടെയും കുറവ് പരിഹരിക്കാനും സഹായിക്കുന്നു. മഴവില്ലുപോലെ വർണ്ണരാജി വിരിയിക്കുന്ന വിവിധ നിറങ്ങളിലുള്ള റെയിൻബോ ഡയറ്റ് ഭക്ഷ്യവിഭവങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുക വഴി പല മാരക രോഗങ്ങളെയും ചെറുക്കാൻ സാധിക്കും.അതുവഴി ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കാം.
https://www.facebook.com/Malayalivartha