ജ്യൂസ് കുടിക്കരുതേ, നെഞ്ചുവേദന വരും
ആവശ്യത്തിലധികം പഞ്ചസാരയിട്ട് ദിവസേനെ ജ്യൂസ് കുടിക്കുന്നത് അപകടമാണെന്ന് കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ഹേവ് തോണിലുള്ള സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ദിവസേനെയുളള ജ്യൂസ് കുടി അപകടമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ദിവസേനെയുള്ള ജ്യൂസ് കുടി നല്ലതാണെന്ന ചിന്തയാണ് മാറ്റിയെഴുതപ്പെടുന്നത്. ജ്യൂസിന്റെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വികസിത രാജ്യങ്ങളില്‍ ജ്യൂസിന്റെ അമിതോപയോഗം പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യകരമായ ശരീരം ഇല്ലാതാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം ആറുടീസ്പൂണിലധികം പഞ്ചസാര ഉപയോഗിക്കരുതെന്നും ശാസ്ത്രലോകം പറയുന്നു.
ജ്യൂസിലുള്ള കലോറിയുടെ വര്‍ധിച്ച തോതാണ് അപകടത്തിന് കാരണമായിരിക്കുന്നത്. കോള ആരോഗ്യത്തിന് ഹാനികരമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കോളയുടെ 250 മില്ലി പായ്ക്കറ്റില്‍ 139 ആണ് കലോറിയുടെ അളവ്. അളവില്‍ കൂടുതല്‍ കലോറി അകത്തു ചെന്നാല്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കും.
അതേസമയം ജ്യൂസുകള്‍ വിറ്റാമിനുകളുടെ കലവറയാണ്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണെന്നാണ് ചൊല്ല്. ജ്യൂസുകളില്‍ കലോറി നിയന്ത്രിക്കാനാവില്ല. കാരണം പഴവര്‍ഗ്ഗങ്ങളില്‍ കലോറിയുടെ അളവ് വളരെയധികമാണ്. കലോറിയും പഞ്ചസാരയും കൂടിയാകുമ്പോള്‍ ഗുരുതര രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
അമിതമായ ജ്യൂസിന്റെ ഉപയോഗം അമിത രക്ത സമ്മര്‍ദ്ദത്തിനും നെഞ്ചുവേദനക്കും കാരണമാകുമെന്ന് പഠനങ്ങളില്‍ പറയുന്നു. രക്തസമ്മര്‍ദ്ദത്തിനും നെഞ്ചുവേദനയ്ക്കും കാരണം പഴവര്‍ഗ്ഗങ്ങളിലുള്ള കലോറിയാണ്. കലോറി അധികരിച്ചാല്‍ അത് കൊളസ്‌ട്രോളിന് കാരണമാകും. ജ്യൂസുകള്‍ ഫലത്തില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
പഴവര്‍ഗ്ഗങ്ങള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന വിഷവസ്തുക്കളും ശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴവര്‍ഗ്ഗങ്ങളിലാണ് വിഷവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആപ്പിളും മുന്തിരിയുമൊക്കെ മാരക വിഷങ്ങള്‍ നിറഞ്ഞതാണ്. ഫലങ്ങള്‍ കേടാകാതിരിക്കാന്‍ വിഷവസ്തുക്കളില്‍ മുക്കിയും സൂക്ഷിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha