ഉലുവാക്കഞ്ഞി കർക്കിടകത്തിൽ
30 JULY 2018 02:38 PM IST
മലയാളി വാര്‍ത്ത
ആരോഗ്യപരമായ സംരക്ഷണത്തിന് ഏറ്റവും ചേര്‍ന്ന സയമാണ് കർക്കിടകമാസം. ശരീരം ദുര്‍ബലമായിരിയ്ക്കുന്ന ഒരു സമയമാണിത്. ഇതു കൊണ്ടു തന്നെ രോഗങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. ഇതേ കാരണം കൊണ്ടുതന്നെ പെട്ടെന്നു തന്നെ ഏതു ചികിത്സകളും ശരീരത്തില്‍ ഏല്‍ക്കുന്ന സമയവുമാണ്.
ശരീരത്തിന് ആരോഗ്യം നല്‍കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭ്യമാണ്. ഇതില്‍ പ്രധാന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ചേരുകള്‍ മാത്രമല്ല, ഇത്തരം ചില ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ പോലും പ്രാധാന്യമുള്ളവയാണ്.
ഇത്തരത്തില്‍ ഒന്നാണ് ഉലുവ എന്നു വേണം, പറയാന്‍. വലിപ്പത്തില്‍ ചെറുതാണെങ്കിലും അല്‍പം കയ്പ്പാണ് രുചിയെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഉലുവ. വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, പ്രോട്ടീന്‍, നിയാസിന്‍, ഇരുമ്ബ്, പൊട്ടാസ്യം, കാല്‍സ്യം, ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്
കര്‍ക്കിടക മാസത്തില്‍ ഉലുവാക്കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. മുളപ്പിച്ച ഉലുവ ഉപയോഗിച്ചാണ് കഞ്ഞി തയ്യാറാക്കുന്നതെങ്കില്‍ ഗുണം പിന്നെയും ഇരട്ടിയാകും.കര്‍ക്കിടകത്തില്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ഉലുവാക്കഞ്ഞി. വാതരോഗം, പിത്താശയ രോഗം, ഗര്‍ഭാശയ രോഗം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഉലുവാക്കഞ്ഞി ഏറെ ഉത്തമമാണ്.
സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ഉലുവാക്കഞ്ഞി പ്രസവിച്ച സ്ത്രീകള്‍ക്കു മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്. ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്. സതന വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്. ഉലുവയില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുള്ളതു തന്നെയാണ് കാരണം.വാതസംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. പ്രത്യേകിച്ചും മഴക്കാലത്ത് വാത രോഗങ്ങള്‍ ഏറുമെന്നതു കൊണ്ട് ഈ സമയത്ത് ഈ കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
ഏതു മരുന്നു കഞ്ഞിയും കുടിയ്ക്കുമ്ബോള്‍ ഫലം പൂര്‍ണമായി ലഭിയ്ക്കണമെങ്കില്‍ പഥ്യം നോക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ കഞ്ഞി കുടിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. മത്സ്യവും മാംസവും ഈ സമയത്തു കഴിയ്ക്കരുത്. ചുരുങ്ങിയത് ഒരാഴ്ച അടുപ്പിച്ചു കഴിയ്ക്കുക. മുഴുവന്‍ മാസവും വേണമെങ്കില്‍ കഴിയ്ക്കാം. ഈ സമയത്ത് മദ്യം, പുകവലി ശീലങ്ങളും സെക്‌സും ഒഴിവാക്കണമെന്നാണ് പൊതുവെ നിഷ്‌കര്‍ഷിയ്ക്കുന്നത്.