കറുത്തപൊന്ന് പല രോഗസംഹാരി
ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ് കുരുമുളക്.ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.
കരുമുളകിലുള്ള പിപെറിൻ എന്ന ആൽക്കലോയിഡ് കാൻസർ തടയാൻ സഹായിക്കുന്നു.കുരുമുളകിലടങ്ങിയ വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടീൻ, ആൻറി ഒാക്സിഡൻറുകൾ തുടങ്ങിയവ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കുകയും കാൻസറിനെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു. പിപെറിൻ ദഹനം എളുപ്പമാക്കുന്നു. ആമാശയത്തെ ഉത്തേജിപ്പിച്ച് കൂടുതൽ ഹെഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും അത് ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ദിവസവും ഭക്ഷണത്തിൽ കുറച്ച് കുരുമുളക് കൂടി ചേർക്കുന്നത് ദഹനത്തെ സഹായിക്കും.
കുരുമുളക് ബാക്ടീരിയക്കെതിെര പ്രവർത്തിക്കുന്നതിനാൽ ജലദോഷത്തിനും കഫക്കെട്ടിനും നല്ലതാണ് മാത്രമല്ല കുരുമുളക് പെടി ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് കഫക്കെട്ടിനെ തുരതാൻ സഹായിക്കുന്നു.നെഞ്ചത്തെ അണുബാധക്കും ഇത് ആശ്വാസം നൽകും. യൂക്കാലിപ്റ്റ്സ് ഒായിലുംകുരുമുളകും ചൂടുവെള്ളിൽ ചേർത്ത് ഒന്ന് ആവിെകാള്ളുന്നത് ആൻറിബയോട്ടിക്കിെൻറ ഗുണം ചെയ്യും. ശരീര ഭാരം കുറക്കാൻ കുരുമുളക് എന്നത് അതിശയോക്തിയായി തോന്നാം. എന്നാൽ ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ച് ലഭിക്കാൻ ഏറ്റവും നല്ലത് കുരുമുളകാണ്. കുരുമുളകിെൻറ പുറത്ത തൊലിയിൽ ഫൈറ്റോന്യൂട്രിയൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കോശങ്ങളെ നശിപ്പിക്കും. പച്ച കുരുമുളക് ..കഴിക്കുന്നത് ശരീരത്തിെല വിഷാംശങ്ങെള പുറത്തുകളയുന്നതിെന സഹായിക്കും. കുരുമുളക് കഴിക്കുേമ്പാൾ നന്നായി വിയർക്കുന്നതിനാൽ ശരീരത്തിലെ വിഷാംശങ്ങൾ വിയർപ്പിനൊപ്പം പുറത്തുപോകും. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം ഒരു നുള്ള് കുരുമുളക് മാത്രമേ കഴിക്കാവൂ.
ഉണങ്ങിയ കുരുമുളക് വീട്ടിൽ തന്നെ പൊടിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. കുപ്പിപ്പാത്രത്തിൽ വായു കടക്കാതെ അടച്ചുവെക്കണം. നനവില്ലാത്ത തണുപ്പുള്ള ഇടങ്ങളിൽ വെളിച്ചം കടക്കാതെയാണ് കുരുമുളക് സൂക്ഷിക്കേണ്ടത്. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ കുറേക്കാലം ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha