വന്ധ്യത അകറ്റാൻ സിങ്ക്
ശരീരത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും നിലനിൽപ്പിനും ശരീരാവയവങ്ങളുടെ തൃപ്തികരമായ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും അടങ്ങിയ ഭക്ഷണമാണ് സമീകൃത ആഹാരം. മാംസ്യം ,കാർബോഹൈഡ്രേറ്റുകൾ ,കൊഴുപ്പുകൾ ജീവകങ്ങൾ ഖനികൾ , ജലം എന്നിവയാണ് ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും വേണ്ട സാധാരണ പോഷക ഘടകങ്ങൾ.
ശരീരത്തിന് ആവശ്യം വേണ്ട ഖനിജമാണ് സിങ്ക്. പ്രതിരോധ ശൃംഖലയുടെ ഒരു പ്രധാന സംരക്ഷകനാണിത്. ശരീരത്തിന്റെ ജനിതക ഘടകങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് ഇതിനുണ്ട്. ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് സിങ്ക് ശരീരത്തിലെ വിഷാ൦ശങ്ങളെ നിർവീര്യമാക്കുന്നു.ജലദോഷം തടയാനും ഇതിനു കഴിവുണ്ട്. അർബുദത്തെ അകറ്റാനുള്ള ശേഷിയുണ്ട്.
വളർച്ചക്കുറവ് , വന്ധ്യത ,ലൈംഗികശേഷിക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സിങ്കിന്റെ അഭാവം കാരണമാകുന്നു.കൂടാതെ വന്ധ്യതാ ചികിത്സയിലും സിങ്കിന് പങ്കുണ്ട്.റൂമറ്റോയിഡ് ആർത്രൈറ്റിസ് , മുഖക്കുരു ,ചർമരോഗങ്ങൾ എന്നിവ അകറ്റാനും യുവത്വം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഖനിജമാണിത്. പുരുഷന്മാരിൽ ലൈംഗികശേഷി വര്ധിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്.ഇറച്ചി , കൂൺ , ചിപ്പി , മുട്ട , എന്നിവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha