ഹൃദയത്തിന്റെ രക്ഷകൻ
ഹൃദയത്തെ ബാധിക്കുന്ന ഒരുതരം രോഗമാണ് കൊറോണറി തോംബോസിസ്.
ഹൃദയത്തിനു രക്തം നൽകുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന അപകടകാരിയായ രോഗമാണിത്. ഈ രോഗം തടയാൻ കൈതച്ചക്ക സഹായിക്കുന്നു. കൂടാതെ ഇസ്കീമിക് ഹാർട്ട് ഡിസീസ് , മയോകാര്ഡിയല് ഇൻഫ്രാക്ഷൻ തുടങ്ങിയ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ട്.
ദഹന രാസമായ പെപ്സിനു സമാനമായ ബ്രോമിലിൻ എന്ന എൻസൈം കൈതച്ചക്കയിലുണ്ട് . ബ്രോമിലിൻ ആഹാരത്തിലെ പ്രോട്ടീൻ ദഹിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ, വിശപ്പില്ലാത്തവർക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. കൈതച്ചക്കയിൽ ധാരാളം നാരുഘടകം ഉള്ളതിനാൽ കൊളസ്‌ട്രോൾ പ്രശ്നമുള്ളവർക്കും ഉത്തമമാണ്.മൂത്രാശയ കല്ലുള്ളവർക്ക് കൈതച്ചക്ക കഴിക്കാം.
വയറിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇതിനു പ്രത്യേക കഴിവുണ്ട്.ആർത്തവകാലത്തു അമിത രക്തസ്രാവമുള്ളവർ കൈതച്ചക്ക കഴിക്കുന്നത് നല്ലതാണ്. കൈതച്ചക്കയിൽ പ്രോട്ടീൻ, കൊഴുപ്പ് ,പഞ്ചസാര എന്നിവയ്ക്ക് പുറമേ വിറ്റാമിൻ എ , വിറ്റാമിൻ സി , സിട്രിക് അമ്ലം , മാലിക് അമ്ലം , തൈമീൻ , റൈബോഫ്‌ളാവിൻ , നിയാസിൻ , കാത്സ്യം , ഇരുമ്പ് , ഫോസ്ഫറസ് , പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ചൂടാക്കിയാൽ ഇവയിലെ ബ്രോമിലിൻ , വിറ്റാമിൻ സി എന്നിവ നഷ്ടമാകുന്നു. ജ്യുസാക്കി കഴിക്കാതെ നേരിട്ട് കഴിക്കുന്നതാണ് കൂടുതലും നല്ലത്.
https://www.facebook.com/Malayalivartha