നിത്യയൗവ്വനത്തിന് നെല്ലിക്ക
വിറ്റാമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ദീർഘായുസ്സും ശക്തിയും ഓജസ്സും ഉന്മേഷവും നൽകുന്നു.
യവ്വനം നിലനിർത്തുകയും ലൈംഗികശേഷിയും ധാതുശക്തിയും വർധിപ്പിക്കുകയും ചെയ്യുന്നു. വ്രണങ്ങൾ ഉണക്കും ,ക്ഷീണം അകറ്റുകയും ചെയ്യുന്നു.
ഹൃദയം , കരൾ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.രക്തക്കുറവുള്ളവർ കൂടുതലായും നെല്ലിക്ക കഴിക്കേണ്ടതാണ്. കുടൽവ്രണം രക്താദിമർദ്ദം , പ്രമേഹം ,അമിത കൊളസ്‌ട്രോൾ, എന്നിവയുള്ളവരും നെല്ലിക്ക ശീലമാക്കണം.
നെല്ലിക്കയും മഞ്ഞളും ചേർതുകഴയ്ക്കുന്നത് പ്രമേഹത്തിനു നല്ലതാണ്. ദഹനശക്തി വർധിപ്പിച്ച മലശോധന സുഗമമാക്കാൻ ഇത് സഹായിക്കുന്നു.
വയറുകടി ,വയറിളക്കം തുടങ്ങിയ രോഗാവസ്ഥകളിൽ നെല്ലിക്ക ആശ്വാസം നൽകുന്നു. നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ചർമകാന്തി വർധിക്കും, വിറ്റാമിൻ സി ക്കു പുറമേ മാംസ്യം കൊഴുപ്പുകൾ , അന്നജം , വിറ്റാമിൻ ബി കോപ്ലക്സ് , കാൽസ്യം , ഗൈനിക് അമ്ലം , ടാനിക് ആസിഡ് ,റെസിൻ , നാരുകൾ ,എന്നിവയും നെല്ലിക്കയിലുണ്ട്. യുവത്വം നിലനിർത്താൻ ഒരു മാർഗം.ഒരു കിലോ നെല്ലിക്ക നന്നായി കഴുകിത്തുടച്ച് ചീനഭരണിയിലിട്ട് നിറയെ തേനൊഴിക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ മഞ്ഞളും ചേർക്കാം. ചീനഭരണിയുടെ വായ മൂടിക്കെട്ടി സൂക്ഷിക്കുക. മൂന്നുമാസത്തിനുശേഷം തുറന്ന് ഉപയോഗിക്കാം. ഒരു നെല്ലിക്കയും ഒരു സ്പൂൺ തേനും രാത്രി ഉറങ്ങുന്നതിനു മുൻപ് കഴിക്കാം.
https://www.facebook.com/Malayalivartha