എളളിൻ ഗുണങ്ങൾ
ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
പ്രോട്ടീന്‍, അയണ്‍, കോപ്പര്‍, മാംഗനീസ് , ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമാണ് എള്ള്. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിറോള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ്കുറയ്ക്കാൻ സഹായിക്കുന്നു.നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു. ചര്‍മ്മത്തിന്റെ സ്നിഗ്ദ്ധത വര്‍ദ്ധിപ്പിക്കുന്നു,മൃതകോശങ്ങള്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടുന്നു എന്നീ കാരണങ്ങളാല്‍ ചര്‍മ്മസംരക്ഷണത്തില്‍ മികച്ച പങ്കുവഹിക്കുന്നു.ചര്‍മ്മസൗന്ദര്യം മെച്ചപ്പെടുത്തുന്നത് ഇതില്‍ അടങ്ങിയിട്ടുള്ള സിങ്കാണ്.വെളുത്ത എള്ളിനേക്കാള്‍ തോടോടു കൂടിയ കറുത്ത എള്ളിനാണ് ഔഷധമൂല്യം കൂടുതലുള്ളത്. ഇതിലുള്ള മഗ്നീഷ്യവും കാല്‍സ്യവും ചേര്‍ന്ന് മാനസിക പിരിമുറുക്കം അകറ്റി ഉന്മേഷം പ്രദാനം ചെയ്യുന്നു. നല്ല ഉറക്കം പ്രദാനം ചെയ്യാനുള്ള കഴിവും എള്ളിനുണ്ട്. ഇരുമ്പിന്റെ അംശം കൂടുതലായതിനാല്‍ വിളര്‍ച്ച തടയും. ഒരുഗ്ളാസ് പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു പിടി എള്ളില്‍ ഉണ്ടെന്ന് അറിയുക.
https://www.facebook.com/Malayalivartha