അഴകും ആരോഗ്യവും പ്രധാനം ചെയ്യും വെണ്ടയ്ക്ക
രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ സൂക്ഷിക്കുന്നത്. രോഗത്തെ നമ്മിൽ നിന്നും അകറ്റി നിർത്തണമെങ്കിൽ ആദ്യം വേണ്ടത് നമുക്കു രോഗപ്രതിരോധ ശക്തി ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഇതിനുവേണ്ടി പരസ്യങ്ങളെയോ മരുന്നുകളെയോ ഒന്നും ആശ്രയിക്കേണ്ട കാര്യമില്ല. നമ്മുടെ അടുക്കളയിൽ നിന്നും എങ്ങനെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം എന്ന് നോക്കാം.
നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങളിൽ ഒഴിച്ച് നിർത്താനാവാത്ത ഒന്നാണല്ലോ വെണ്ടയ്ക്ക. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള പച്ചക്കറിയാണ് വെണ്ടയ്‌ക്ക. വിറ്റാമിനുകൾ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണിത്. അധികം ചെലവേറിയതല്ലാത്തതും ഏത് അവസരത്തിലും വെണ്ടയ്ക്ക നമുക്കു ലഭ്യമാണെന്ന കാര്യവും മറക്കണ്ട.
പ്രമേഹം ഉള്ളവർ വെണ്ടയ്‌ക്ക ജ്യൂസ് കഴിക്കുന്നത് രോഗശമനത്തിനു ഇടയാക്കും. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ചർമസംരക്ഷണത്തിനും ഇത് സഹായിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു. വെണ്ടയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മുടിയുടെ വളർച്ചയും ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാം. അമിത വണ്ണം കുറയ്ക്കാനും ഇവൻ കേമൻ തന്നെയാണ്.
ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമമാണ് വെണ്ടയ്ക്ക. മാത്രവുമല്ല, ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ വെണ്ടക്കയിൽ കാണപ്പെടുന്നു. ഇത് രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായിക്കുന്നു. വിറ്റാമിൻ സി യ്ക്ക് പുറമെ വിറ്റാമിൻ കെ, ഇ, തയാമിൻ, റൈബോഫ്ളാവിൻ, , നിയാസിൻ, ഫോളിക് ആസിഡ് , കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെയും കലവറയാണ് വെണ്ടയ്ക്ക എന്ന് പറയാം.
ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം. എന്തെന്നാൽ വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനു സഹായിക്കും. കൂടാതെ വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. തൽഫലമായി ഗർഭിണികളിൽ ഉണ്ടാകുന്ന വിളര്‍ച്ച തടയുന്നതിനു സഹായിക്കും.
വീട്ടുവളപ്പില്‍ വിഷാംശം കലരാതെ വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്. വെണ്ടയ്ക്ക വിഭവങ്ങള്‍ കുറഞ്ഞ തീയില്‍ പാകം ചെയ്താൽ അതിലുളള നാരുകള്‍ ഉള്‍പ്പെടെയുളള പോഷകങ്ങള്‍ നഷ്ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം.
എന്നാൽ അസിഡിറ്റി ഉള്ളവരും കിഡ്നി തകരാറുകൾ ഉള്ളവരും വെണ്ടയ്ക്ക ഉപയോഗിക്കരുത്. കാരണം ഇതിൽ അടങ്ങിയിട്ടുള്ള ഓക്‌സാലിക് ആസിഡ് ചിലപ്പോൾ പ്രതികൂലമായി ബാധിച്ചേക്കാം.
https://www.facebook.com/Malayalivartha