മധുരപാനീയം കഴിച്ചാല്‍ ഓര്‍മശക്തി കുറയും
മധുരപാനീയങ്ങളുടെ ഉപയോഗം പൊണ്ണത്തടിയുണ്ടാക്കുമെന്നുമാത്രമല്ല ഓര്‍മശക്തിയെ സാരമായി ബാധിക്കുകയും ചെയ്യും. യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലാണ് ഇത് സ്ഥിരീകരിച്ചത്.
എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. അമിത അളവില്‍ ഫ്രക്ടോസ് കലര്‍ത്തിയ പാനീയം എലികള്‍ക്ക് നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇവയ്ക്ക് അമിതവണ്ണം ഉണ്ടാവുകയും തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്തതായി പഠനങ്ങള്‍ പറയുന്നു. പ്രമേഹ രോഗലക്ഷണങ്ങളും ഇവയില്‍ കണ്ടെത്തി.
കുട്ടികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കും ഏറെക്കുറെ ഇതേ പ്രതികരണമാണ് ഉണ്ടായത്. അതിനാല്‍ കൃത്രിമ പാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രകൃതിദത്ത പഴച്ചാറുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കുമല്ലോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha