ലോലിപോപ്പ് നിരോധിച്ചു
അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തി ടൈംപാസ് ലോലിപോപ്സ് എന്ന പേരില്‍ വില്‍പ്പന നടത്തിവന്ന ലോലിപോപ് സംസ്ഥാനത്തു നിരോധിച്ചു.ചെന്നൈയിലെ അലപ്പാക്കത്താണ് ഇതു നിര്‍മിച്ചുവരുന്നത്. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണു മിഠായികൾ ലഭ്യമാകുന്നത്. ഇതു കഴിക്കുന്നതു കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ഇവയുടെ ഉത്പാദകരുടെയും മൊത്തക്കച്ചവടക്കാര്ക്കെതിരെയും നടപടി എടുക്കും. മധുരപലഹാരം വില്ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ കൃത്രിമ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ. ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. കുട്ടികളും രക്ഷാകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha