തലവേദനയും ഭക്ഷണവും
തലവേദന പ്രായമഭേതമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ്. ഇത്തരത്തില്‍ വരുന്ന തലവേദനയ്ക്ക് പല കാരണങ്ങളുമുണ്ട്. നമ്മുടെ ജീവിതശൈലിയും, ഭക്ഷണവും തന്നെയാണ് കൂടുതലും തലവേദന എന്ന അവസ്ഥയ്ക്ക് കാരണവും.അസ്വസ്ഥമായ മനസ്സും തലവേദനയ്ക്ക് ഒരു കാരണം തന്നെയാണ്.
എന്നാല്‍, തലവേദനയ്ക്ക് കാരണമാക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് തലവേദനയ്ക്ക് കാരണമാക്കുന്നതെന്ന് നോക്കാം.
കഫീന്‍ കഴിക്കുന്നത് തലവേദനയുണ്ടാക്കുന്നു. കാപ്പി, ചായ, ചോക്ലേറ്റ് എന്നിവയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇതിന്റെ ഉപയോഗം കുറയ്ക്കു. അച്ചാര്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം ഇത് തലവേദനയക്ക് കാരണമാക്കുന്നു. തലവേദന ഉള്ളവര്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കണം.
ഇത് കൂടാതെ ഉപ്പിന്റെ കൂടുതല്‍ ഉപയോഗം തലവേദനയ്ക്ക് കാരണമാവുന്നു. അതിനാല്‍ ഉപ്പിന്റെ ഉപയോഗം മിതമാക്കണം. കൃത്രിമ മധുരം കഴിക്കുന്നതും ഇത്തരത്തില്‍ തലവേദനയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മധുര പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ തലവദനയുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.ഇത് മൈഗ്രേന്‍ കാരണമാവുന്നു. ചീസ് കഴിക്കുമ്പോഴും ശ്രദ്ധിക്കുക. ചീസ് പലപ്പോഴും തലവേദന വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം ശ്രദ്ധിക്കാം.
https://www.facebook.com/Malayalivartha