പഞ്ചസാര ആളെ കൊല്ലുമോ ?
മധുരത്തോട് പ്രിയമില്ലാത്തവർ ആരും തന്നെ ഇല്ല. നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം തന്നെയാണ് പഞ്ചസാര. എന്നാൽ പഞ്ചസാര അമിതമായാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ രൂപീകരണത്തിന് പഞ്ചസാരയുടെ ഉപയോഗം കാരണമായി ഭവിക്കും. പ്രധാനമായും കുടലിലെ ക്യാന്‍സറിനാണ് പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുന്നത്.പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.
നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകുന്നുണ്ട്.കൂടാതെ തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും ഇത് ഒരു കാരണമായി ഭവിക്കുന്നുണ്ട്.അതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പഞ്ചസാരയും അപകടകാരിയാകും.
https://www.facebook.com/Malayalivartha