പഴങ്കഞ്ഞിയുടെ ഗുണം
പഴയകാലത്ത് കേരളത്തിലെ മിക്കവീടുകളിലേയും പ്രഭാതഭക്ഷണം ആയിരുന്നു പഴങ്കഞ്ഞി. ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്ത് ഇന്ന് ഹോട്ടലുകളിലെ തീന്‍ മേശകളില്‍ സ്ഥാനം പിടിച്ച്‌കഴിഞ്ഞു ഈ നാടന്‍ വിഭവംഒരു രാത്രി മുഴുവന്‍ വെള്ളമൊഴിച്ച് അടച്ച് വയ്ക്കുന്ന തലേദിവസത്തെ ബാക്കി വരുന്ന ചോറ് ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി പൊട്ടാസ്യം, അയണ്‍ എന്നീഘടകങ്ങള്‍ സമൃദ്ധമായി അടങ്ങിയ രുചികരവും ആരോഗ്യ സമ്പുഷ്ടവും ഊര്‍ജദായകവുമായ ഭക്ഷണമായി മാറുന്നതാണ് പഴങ്കഞ്ഞി. ഏകദേശം 100ഗ്രാം ചോറില്‍ അടങ്ങിയിരുന്ന 3.4 മില്ലീഗ്രാം അയണ്‍ പഴങ്കഞ്ഞി ആയിക്കഴിയുമ്ബോള്‍ 73.91 മില്ലീഗ്രാമായി വര്‍ദ്ധിക്കുന്നു. മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും വിരളമായി മാത്രം ലഭിക്കുന്ന ബി6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ സമൃദ്ധമായി തന്നെ ലഭ്യമാകുന്നു. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞി സഹായിക്കുന്നു.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.
https://www.facebook.com/Malayalivartha