കറിവേപ്പിലയുടെ ഔഷധഗുണം
അടുക്കളയിലെ കാരണവരാണ് നമ്മുടെ കറിവേപ്പില .കറികൾക്ക് മണവും രുചിയും നൽകാൻ വേണ്ടി നമ്മൾ സർവസാധാരണമായി ഉപയോഗിച്ച് വരുന്നു; എന്നാൽ ഇതിന് പല രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കാവുന്ന ഔഷധഗുണം ഉണ്ടെന്ന് നമ്മൾ എത്രപേർക്ക് അറിയാം ?കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. വയറുവേദന, അതിസാരം, അരുചി, കൃമിദോഷം, അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്യപൂര്‍വ്വ ഔഷധ ചെടിയാണ് കറിവേപ്പില.തലമുടി വളരാനുള്ള കൂട്ടുകളില്‍ കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചുകുളിക്കുന്നത് മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നതിനും സഹായകമാണ്.വിറ്റാമിന്‍ എ കൂടുതല്‍ ഉള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ഹൃദയപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നതിനും കറിവേപ്പില ഉപകാരപ്പെടുന്നു.
ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്.
https://www.facebook.com/Malayalivartha