മാതളത്തിന്റെ ശക്തി
നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും കഴിവുള്ള ഒരു പഴവർഗ്ഗമാണ് മാതളം. റുമാൻ പഴം എന്നും പേരുണ്ട് ഇതിന്.മാതളത്തിന്റെ ജ്യൂസ് രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് അകറ്റാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയുന്നതിനും മാതള ജ്യൂസ് നല്ലതാണ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കൂടുന്നതോടെ സ്വാഭാവികമായും രക്തചംക്രമണം കൂടുതല്‍ കാര്യക്ഷമമാകുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. കൂടാതെ ശരീര ഭാരം കുറയ്ക്കാനും ഇത് വളരെ അധികം സഹായിക്കുന്നു.
കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്.ഗര്‍ഭിണികള്‍ക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
https://www.facebook.com/Malayalivartha