തടികുറയ്ക്കാന്‍ ഡയറ്റിങ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഡയറ്റിങ്ങിലൂടെ കുറയുന്നത് നിങ്ങളുടെ തടിയല്ല, മറിച്ച് ആയുസ്സാണ്
ഭാരം കുറയക്കുന്നതിനായി ഡയറ്റിങില്‍ ഉള്ളവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്തുന്നതിലൂടെ ശരീരത്തിലെത്തേണ്ട കലോറിയുടെ അളവ് കുറയുകയും തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെയും വരും. ഇത് നിങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കും.
ശരീരഭാരം കുറയുന്നതിനായി കാര്‍ബോ ഹൈഡ്രേറ്റുകളും മാംസ്യവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് യുഎസ് പഠന സംഘത്തിന്റെ റിപ്പോര്‍ട്ട്. കൂടാതെ ഡയറ്റിങ് ചില മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവെക്കുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ബുദ്ധിയും ഓർമശക്തിയും കുറയുന്നതിനും കാരണമാകുന്നു.
മാംസ്യം ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഡയറ്റിങ്ങിന്റെ പേരിൽ പലരും അകറ്റി നിർത്തുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ , ബ്രഡ്, ചോറ്, പാസ്ത മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് അന്നജത്തിന്റെ പ്രധാന സ്രോതസ്സുകള്‍.പച്ചക്കറികളില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും സലാഡുകളിൽ നിന്ന് മാത്രം ശരീരത്തിനാവശ്യമായ തോതിലുള്ള അന്നജം ലഭിക്കില്ല.
ധാന്യങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള മാംസ്യമാണ് മാംസങ്ങളുടേതിനെക്കാളും ആരോഗ്യദായകമെന്നും കണ്ടെത്തി.
15,400 പേരുടെ ഭക്ഷ്യശീലങ്ങളാണ് ഇതിനായി പഠന വിധേയമാക്കിയത്. ഇതില്‍ നിന്നും ഓരോ തരം ഭക്ഷണങ്ങളില്‍ നിന്നും വ്യക്തികളുടെ ശരീരത്തിലെത്തുന്ന അന്നജത്തിന്റയും കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് കണക്കുകൂട്ടി നോക്കി.
തീരെ കുറവും വളരെ കൂടുതലും കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നവരെക്കാള്‍ മിതമായ നിരക്കില്‍ ഭക്ഷണക്രമീകരണം നടത്തിയവര്‍ക്കാണ് ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും കൂടുതലായി കണ്ടെത്തിയത്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് വളരെ നല്ലതാണ്. ടോഫു, സോയ പാല്‍ തുടങ്ങിയ സോയാ ഉത്പന്നങ്ങള്‍ എന്നിവയും ഡയറ്റിങ് ചെയ്യുന്നവർ കഴിക്കണം.
ബെല്ലി ഫാറ്റ് ഇല്ലാതാക്കാന്‍ നല്ല കൊഴുപ്പിന്റെ ആവശ്യവും ശരീരത്തിനുണ്ട്. മോണോഅണ്‍ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് ശരീരത്തിന് ആവശ്യമാണ്. പീനട്ട് ബട്ടറും നെയ്യുമെല്ലാം ഇത് ശരീരത്തിലെത്താന്‍ സഹായിക്കും. അളവ് പരിമിതപ്പെടുത്തണമെന്ന് മാത്രം.
ഇലക്കറികള്‍, നട്‌സ്, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, അവാക്കാഡോ, തൈര്, പഴങ്ങള്‍, ഡ്രൈഡ് ഫ്രൂട്‌സ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവയും ബെല്ലി ഫാറ്റ് കുറയ്ക്കും.
https://www.facebook.com/Malayalivartha