എന്താണ് പോഷകാഹാരം ?
ഒരു ആരോഗ്യപരമായ ജീവിതത്തിന് പോഷകം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ആഹാരം വളരെ അത്യാവശ്യമാണ്. അമിനോ ആസിഡുകളില്‍ നിന്നാണ് പോഷകം ഉണ്ടാകുന്നത്. ഇവ മനുഷ്യ ജീവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യജീവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏകദേശം പകുതിയോത്തോളം പ്രോട്ടീനുകളുടേയും മസിലുകളുടേയും രൂപത്തിലാണ്. ആഹാര പദാര്‍ത്ഥത്തിലെ അമിനോ ആസിഡിന്‍റെ അളവനുസരിച്ചാണ് പോട്ടീന്‍റെ ഗുണം നിശ്ചയിക്കുന്നത്.ശരീരത്തിന്‍റെ രാസപ്രവര്‍ത്തനത്തിന് പോട്ടീന്‍ എന്‍സൈമുകളുടേയും ഹോര്‍മോണുകളുടേയും രൂപത്തില്‍ വളരെ വ്യാപകമായി ആവശ്യമുണ്ട്.കുട്ടികളിലും മുതിര്‍ന്നവരിലും ശരീരത്തിന്‍റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകങ്ങള്‍ നല്‍കുന്നത് പ്രോട്ടീനുകളാണ്.യുവാക്കളിലും മറ്റും ഒടിവുകളും ചതവുകളും ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നത് ഇവയാണ്.പ്രോട്ടീന്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും അതുപോലെതന്നെ ഗര്‍ഭിണിയാകുന്നതിനും മെറ്റേണല്‍ ടിഷ്യുവിന്‍റെ ഉല്‍പാദനത്തിനും ഇത് വളരെ അത്യാവശ്യമാണ്.നമുക്കു ചിലതരം വിഭവങ്ങളോട് ഇഷ്‌ടം കൂടുതലായിരിക്കും. പക്ഷേ, പതിവായി അതുമാത്രം കഴിച്ച് വിശപ്പടക്കുന്നത് ആരോഗ്യകരമല്ല. ആരോഗ്യജീവിതം അവതാളത്തിലാകും. എല്ലാത്തരം ഭക്ഷണവും ഉൾപ്പെടുത്തിയ ആഹാരക്രമമാണ് നമുക്കുവേണ്ടത്. എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് ആവശ്യമുണ്ട്. ശരീരത്തിലെ വിവിധതരം വ്യവസ്‌ഥകളുടെ ആരോഗ്യത്തിനും കരുത്തിനും വിവിധതരം പോഷകങ്ങൾ അവശ്യം. പോഷകങ്ങളെന്നു പറഞ്ഞാൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ. ഒരു വിഭവത്തിൽ എല്ലാത്തരം പോഷകങ്ങളുമില്ല. അതിനാൽ പലതരം വിഭവങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങളുടെ കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു.
https://www.facebook.com/Malayalivartha