മീൻ കഴിക്കാം ഗുണങ്ങൾ നിരവധി
മീൻ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ്.ദിവസേന മീൻ കഴിക്കണം എന്ന നിർബന്ധം ഉള്ളവരാണ് ഭൂരിഭാഗവും. എന്നാൽ ഇനിമുതൽ മീൻ നന്നായി കഴിച്ചുകൊള്ളു.ഗുണങ്ങൾ നിരവധി.രുചിയുള്ള ഒരു ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറത്ത്് മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന നിരവധി ഗുണങ്ങളുണ്ട് മീനുകള്‍ക്ക്. വിലയുടെ അടിസ്ഥാനത്തിലല്ല മീനിന്റെ ഗുണങ്ങള്‍ .നമ്മുടെ നാട്ടില്‍ ധാരളം കിട്ടുന്ന വിലകുറഞ്ഞ മീനായ മത്തിയാണ് ഏറ്റവും ഗുണമുള്ള മീനായി കണക്കാക്കപ്പെടുന്നത്.മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു. കൊളംബിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖങ്ങളെ തടയാന്‍ സാധിക്കും.എന്നും മീന്‍ കഴിക്കുന്നത് മസ്തിഷ്‌കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്‌കസംബന്ധമായ രോഗങ്ങള്‍ തടയുന്നതില്‍ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.അതില്‍ കൂടുതലോ മത്സ്യം കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 15 ശതമാനം കണ്ട് കുറയും എന്നതാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.നമ്മുടെ ഉള്ളിലെ വിഷാദം കുറച്ചു ഒരു സന്തോഷമുള്ള വ്യക്തി ആക്കി മാറ്റാന്‍ മത്സ്യത്തിന് കഴിയും എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുട പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. പ്രതേകിച്ചു സ്ത്രീകളില്‍ പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാന്‍ മത്സ്യം നല്ലതാണ്.
https://www.facebook.com/Malayalivartha