പൈനാപ്പിൾ ദഹനസഹായി
ദഹന പ്രക്രിയയ്ക്ക് സഹായകമാകുന്നു എന്നത് പൈനാപ്പിളിന്റെ ഗുണമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റുകയും ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാന്‍ ആഹാരങ്ങള്‍ക്കിടയ്ക്ക് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. മുറിവുകളില്‍ നിന്നും പരിക്കുകളില്‍ നിന്നും ഉണ്ടായേക്കാവുന്ന പഴുപ്പ്്, നീര്‍വീക്കം, ചതവ്, മുറിവുണങ്ങുന്നതിനുള്ള സമയം എന്നിവ കുറയ്ക്കുന്നതിനും ബ്രോമെലയ്ന്‍ സഹായകമാണ്.
കാരറ്റിനെ പോലെ തന്നെ കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ആഹാരരീതി നിലനിര്‍ത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നുണ്ട്. ഒരു ദിവസം മൂന്നോ അധിലധികമോ തവണ പൈനാപ്പിള്‍ കഴിക്കുന്നത് പ്രായപൂര്‍ത്തിയായ ഒരാളുടെ കാഴ്ച്ചശക്തി കുറയാനുള്ള സാധ്യത 36 ശതമാനം കുറയ്ക്കാനാവും. ആഹാരത്തില്‍ കൂടുതല്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നതിനും സഹായിക്കും.
https://www.facebook.com/Malayalivartha