ഭക്ഷണം അപകടകാരിയായി മാറുന്നോ
മാറുന്ന സമൂഹത്തിൽ നമ്മൾ മനുഷ്യർ പലതരത്തിലുള്ള ജീവിത ശൈലിയാണ് നയിക്കുന്നത്.ഇതിൽ പ്രധാനം ഭക്ഷണ ക്രമത്തിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.ഇപ്പോൾ കൂടുതൽ പേർക്കും താത്പര്യം പുറത്തുനിന്നു വാങ്ങുന്ന ആഹാര സാധനങ്ങളാണ്.ജോലി ചെയ്യാനുള്ള മടികൊണ്ടും സ്വാദ് കൂടുതലായതുകൊണ്ടും പലരും പുറത്തുപോയി കഴിക്കുകയോ,ആഹാര സാധനങ്ങൾ പുറത്തുനിന്ന് വാങ്ങുകയോ ആണ് ചെയ്യുന്നത്. ഇതിൽ നിറഞ്ഞിരിക്കുന്ന അപകടം പ്ളാപ്പോലും ആരും മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം.
ഇന്ന് ഫാസ്റ്റ്ഫുഡിന്റേയും ജംങ്ക് ഫുഡിന്റേയും പിന്നാലെ പോകുന്ന നമുക്ക് ഏതൊക്കെ തരത്തിലുള്ള എണ്ണകളാണ് ഉപയോഗിക്കുന്നതെന്ന് അറിയാന്പോലും കഴിയില്ല. ഈ എണ്ണകളെല്ലാം തന്നെ നമ്മുടെ പ്രായത്തെ ഉയര്ത്താനുള്ള കാരണങ്ങളാണ് എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഇത്തരത്തിലുള്ള പല എണ്ണകളില്നിന്നുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ കൊളസ് ട്രോളിന്റെ അളവ് വര്ദ്ധിപ്പിക്കുന്നു. ഇതിലൂടെ നമുക്ക് പ്രായം കൂടിയതായി തോന്നുകയും ചെയ്യുന്നു. നമ്മുടെ തൊലികള്ക്ക് ഇതുണ്ടാക്കുന്ന ക്ഷീണം ചെറുതൊന്നുമല്ല. ഫ്രക്ടോസ് എന്നറിയപ്പെടുന്ന ഒരുതരം പഞ്ചസാരയുണ്ട്. ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത് ശരീരത്തിന് എന്തുകൊണ്ടും നല്ലതാണ്. ഫ്രക്ടോസ് ഉപയോഗിക്കുന്നത് കരള് വൃക്ക എന്നിവയുടെ പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിക്കും.
https://www.facebook.com/Malayalivartha