വെണ്ടയ്ക്കയും ആരോഗ്യഗുണവും
പച്ചക്കറികളിൽ പ്രധാനിയാണ് വെണ്ടയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി വിഭവം എന്നതുകൊണ്ട് മാത്രമല്ല ഇത് രുചികരവുമാണ്. മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്. എന്നാല്‍ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവര്‍ ഇന്ന് കുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കുന്നു.വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. വെണ്ടയ്ക്കയിലുളള Mucilaginous നാരുകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ്.ഗര്‍ഭിണികള്‍ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂണാവസ്ഥയില് തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യമാണ്. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള് ധാരാളം അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha