കൊളസ്‌ട്രോള്‍ തടയാന്‍
ഭക്ഷ്യസാധനങ്ങള്‍ വറുക്കുകയും പൊരിക്കുകയും ചെയ്യുന്നതിന് ഏറ്റവും ഉത്തമം ഒലീവ് ഓയില്‍ ആണെന്നാണ് വാഷിങ്‌ടണിലെ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍. പല എണ്ണകളും ചൂടാകുമ്പോള്‍ അവയുടെ സ്വാഭാവികത നഷ്‌ടപ്പെട്ട് വിവിധരാസമാറ്റങ്ങള്‍ക്കു വിധേയമാകുമത്രേ. ഇത്തരം എണ്ണയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ആരോഗ്യത്തിന് നന്നല്ല. എന്നാല്‍ ഒലീവ് ഓയില്‍ എത്ര ചൂടാക്കിയാലും ഇത്തരം പ്രശ്‌നമുദിക്കുന്നില്ല.
ഒലീവ് ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിലും തെറ്റില്ല. മറ്റ് എണ്ണകളെല്ലാം ഒരു തവണ ചൂടാക്കിയാല്‍ പിന്നെ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ഫ്രൈയിങ് പാന്‍ 180 ഡിഗ്രി ചൂടാകുമ്പോഴേക്കും പല എണ്ണകളുടെയും സ്വാഭാവികത നഷ്‌ടപ്പെടുമത്രേ. എന്നാല്‍ 190 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കിയാലും ഒലീവ് എണ്ണയില്‍ അപകടകരമായ രാസമാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും ഗവേഷകര്‍ വ്യക്‌തമാക്കി.
https://www.facebook.com/Malayalivartha