അടുക്കളയിൽ പ്രയോഗിക്കാവുന്ന ചില കുറുക്കു വഴികൾ
ദൈനംദിന ജീവിതത്തിൽ തിരക്കിലേർപ്പെടുന്നവരാണധികവും. എല്ലാത്തിനും എളുപ്പ വഴികളും കുറുക്കു വഴികളും തേടുന്നവരാണ് അധികമാളുകളും. നമ്മുടെ അടുക്കളയിൽ പ്രയോഗിക്കാവുന്ന ഒരുപാട് വിദ്യകളുണ്ട്.
1 . ബട്ടറിനെ ഗ്രേറ്റ് ചെയ്തെടുക്കുക
ഫ്രിഡ്ജിൽ തണുത്തിരിക്കുന്ന ബട്ടർ കട്ടിയായിരിക്കുമ്പോൾ പാചകം ചെയ്യുവാൻ കുറച്ചധികം സമയം വേണ്ടിവരുന്നു. ബട്ടർ ഗ്രേറ്റ് ചെയ്തെടുക്കുക വഴി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. ബിസ്കറ്റുകളും മാഫിനുകളും ബേക്ക് ചെയ്യുന്നതിന് മുന്നേ ബട്ടർ ഗ്രേറ്റ് ചെയ്തിടുക. ഇത് വെണ്ണ പെട്ടന്നലിയുവാൻ കാരണമാകുന്നു.
2 . മുട്ട കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുക
മുട്ട രണ്ടാഴ്ച വരെ കേടില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാചകത്തിന് അരമണിക്കൂർ മുൻപ് ഫ്രിഡ്ജിൽ നിന്ന് പുറത്തു വെക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ നിന്നും എടുത്ത തണുത്ത മുട്ട അതേപടി ഉപയോഗിക്കാതെ ചൂടു വെള്ളം അല്പം വീഴ്ത്തുക.
3 . ഫ്രൈഡ് റൈസിന്റെ സ്വാദ് മെച്ചപ്പെടുത്താം
ഫ്രൈഡ് റൈസിന്റെ സ്വാദ് കൂട്ടാനായി കുങ്കുമപ്പൂവ് അല്പം ചൂട് പാലിൽ കലക്കി തളിക്കുക. ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ ചോറ് ഒട്ടിപ്പിടിക്കാതിരിക്കാൻ അരി വേവിക്കുന്ന സമയത്തു ഒരു സ്പൂൺ വെണ്ണ ചേർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേർത്താൽ ഫ്രൈഡ് റൈസിന്റെ സ്വാദ് മെച്ചപ്പെടും. അല്പം ഉപ്പുനീര് ചേർത്ത് അരി വാർത്താൽ ചോറിനു നല്ല ഉറപ്പുകിട്ടും.
4 . ചായയ്ക്ക് രുചി കൂട്ടുവാൻ
ചായക്കുള്ള വെള്ളം തിളപ്പിക്കുമ്പോൾ ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചിട്ടാൽ പ്രത്യേക രുചിയും മണവും ഉണ്ടാകും.
5 . ബാക്കി വരുന്ന സോസ് ഫ്രീസറിൽ സൂക്ഷിക്കുക
ബാക്കിവരുന്ന സോസ് കേടാകാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ചുടാക്കി ഉപയോഗിക്കാവുന്നതാണ്.
6 . ഐസ് ക്രീം കട്ടിയാവാതിരിക്കുവാൻ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുക
തണുത്തുറഞ്ഞ ഐസ് ക്രീം ആരും തന്നെ കഴിക്കുവാനിഷ്ടപ്പെടുന്നില്ല. എന്നാൽ കൊതി വരുമ്പോൾ എടുത്ത് കഴിക്കാൻ സമയം കുറെ എടുക്കണം. അതിനുപകരമായി ഐസ് ക്രീം സിപ്‌ലോക്ക് ഫ്രീസർ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ചാൽ സോഫ്റ്റായി തന്നെ കഴിക്കാം.
7 . സൂപ്പുണ്ടാക്കുമ്പോൾ
സൂപ്പ് നല്ല സ്വാദോടും വാസനയോടും തയ്യാറാക്കാൻ ഏറ്റവും പറ്റിയത് പ്രഷർ കുക്കറാണ്. മാവ്, എണ്ണ, ഉരുളകിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്, ബാർലി, പാൽ, റൊട്ടി, പതച്ച മുട്ട തുടങ്ങിയവ സൂപ്പിൽ ഉപയോഗിച്ചാൽ സൂപ്പിന്റെ ചാറിനെ കട്ടിയുള്ളതാക്കാം.
https://www.facebook.com/Malayalivartha