കര്‍ഡ് ഡ്രൈഫ്രൂട്ട് സ്‌പെഷ്യല്‍
ചേരുവകള്‍:
- തൈര് 500ഗ്രാം
- ഇഞ്ചി, പൊടിച്ച പഞ്ചസാര 20 ഗ്രാം വീതം
- മാമ്പഴച്ചാറ് 50ഗ്രാം
- കുങ്കുമപ്പൂവ് 2-3 തരി
- പിസ്ത 12 എണ്ണം
- ബദാം 12 എണ്ണം (വാട്ടി അരിഞ്ഞത്)
- പാല്‍ 50 ml
- ഏലക്കാപൊടി 1/4 സ്പൂണ്‍
തയ്യാറാക്കുന്നവിധം:
തൈര് ഒരു മസ്ലിന്‍ തുണിയിലൊഴിച്ച് തൂക്കിയിട്ട് വെള്ളം വാര്‍ത്ത് മാറ്റുക. ഏകദേശം 7,8 മണിക്കൂര്‍ ഇപ്രകാരം ഇടുക. ഇഞ്ചി കഴുകി ചുരണ്ടി ചതച്ച് വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ഇത് നന്നായുടച്ച് പിഴിഞ്ഞ് നീരെടുക്കുക. മാമ്പഴച്ചാറുമായിത് യോജിപ്പിക്കുക. പാല്‍ തിളപ്പിച്ച് കുങ്കുമപ്പൂവ് അതിലിട്ടുവെക്കുക. തൈര് നന്നായടിച്ച് മയപ്പെടുത്തുക. മാമ്പഴച്ചാറും ഇഞ്ചിനീര് മിശ്രിതവും പൊടിച്ച പഞ്ചസാരയും ചേര്‍ത്തിളക്കുക. കുങ്കുമപ്പൂവ്^പാല്‍ മിശ്രിതവും ഏലക്കാപൊടിയും ചേര്‍ക്കുക. വിളമ്പാനുള്ള ബൗളിലേക്ക് പകര്‍ന്ന് ബദാമും പിസ്തയും അരിഞ്ഞതിട്ട് അലങ്കരിച്ച് വിളമ്പുക. തണുപ്പിച്ച് വിളമ്പുന്നതാണ് രുചികരം.
https://www.facebook.com/Malayalivartha