സ്റ്റിക്കര്‍ പതിച്ച പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍...
പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കണമെന്ന് കച്ചവടക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കി. സ്റ്റിക്കര്‍ പതിക്കുന്നതുമൂലം ആഹാരസാധനങ്ങള്‍ മലിനപ്പെടാന്‍ ഇടയാകും. സ്റ്റിക്കര്‍ പതിക്കാന്‍ ഉപയോഗിക്കുന്ന പശ എന്താണെന്ന് ആര്‍ക്കുമറിയില്ല.
പഴവും പച്ചക്കറിയും കഴുകി ഉപയോഗിച്ചാല്‍ പോലും പശയുടെ അംശം ഉള്ളിലെത്താനിടയുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം ഹാനികരമായേക്കും, പുറന്തൊലിയിലുടെ പശയിലെ വിഷാംശം ഉള്ളിലുമെത്തിയേക്കാം.
ഉത്പാദകരുടെയും വിതരണക്കാരുടെയും പേരുവിവരങ്ങള്‍, വില, ജൈവമാണോ അല്ലയോ എന്നി വിവരങ്ങളാണ് മറ്റു രാജ്യങ്ങളില്‍ സ്റ്റിക്കറിന്മേല്‍ ഉണ്ടാവുക. എന്നാല്‍ ഇവിടെ പ്രീമിയം, ടെസ്റ്റഡ് ഓക്കെ, ബെസ്റ്റ് ക്വാളിറ്റി തുടങ്ങിയ പ്രധാന്യമില്ലാത്തതും സത്യസന്ധവുമില്ലാത്ത വിവരങ്ങളാണ് മിക്കവാറും കാണാന്‍ കഴിയുക. ഇത്തരം മാനദണ്ഡങ്ങള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു ഏജന്‍സിയും അനുവാദം നല്‍ിയിട്ടുമുണ്ടാവില്ല.
സ്റ്റിക്കര്‍ ഒട്ടിച്ചതിനാകട്ടെ സ്റ്റിക്കര്‍ ഒട്ടിക്കാത്തതിനേക്കാള്‍ വില കൂടുതല്‍ ഈടാക്കുന്നുമുണ്ട്. സ്റ്റിക്കര്‍ അത്യാവശ്യമാണെങ്കില്‍ പശയുടെയും മഷിയുടെയും കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha