അച്ചാര്‍ അധികമായാല്‍ ...
അച്ചാര്‍ ഇഷ്ടമല്ലാത്തവര്‍ വളരെ വിരളമാണ്. രുചികരമാണെങ്കിലും അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പൂപ്പല്‍ തടയാനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, എണ്ണ എന്നിവ അമിതമായി അച്ചാറില്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. വിപണിയില്‍ ലഭിക്കുന്ന അച്ചാറുകള്‍ പഌസ്റ്റിക് ടിന്നുകളിലാണ് സൂക്ഷിക്കുന്നത്.
പുളി, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ന്ന അച്ചാര്‍ പഌസ്റ്റിക് ടിന്നുകളില്‍ മാസങ്ങളോളം ഇരിക്കുന്നത് രാസപ്രവര്‍ത്തനത്തിലൂടെ വിഷാംശം ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നു. ഇത് മാരകരോഗങ്ങളുണ്ടാക്കും. അള്‍സറുണ്ടാക്കുമെന്നതാണ് മറ്റൊരു ദോഷം രാത്രികാലങ്ങളില്‍ അച്ചാര്‍ കഴിക്കുന്നത് അമിതമായ അസിഡിറ്റിയുണ്ടാക്കും. അമിത ഉപയോഗം വയറു വേദന, നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നതിന് പുറമെ അമിതമായ എരിവ് വയറിലെ ആസിഡ് ഉല്‍പ്പാദനം കൂട്ടും. ഉയര്‍ന്ന അളവിലുള്ള ഉപ്പ് രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കും കാരണമാകും. അച്ചാറിലെ അമിതമായ ഉപ്പിന്റെ സാന്നിദ്ധ്യം കിഡ്‌നിയുടെ ജോലിഭാരം കൂട്ടും.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കിഡ്‌നിക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലാണിത്. കിഡ്‌നി രോഗമുള്ളവര്‍ അച്ചാര്‍ പൂര്‍ണമായും ഒഴിവാക്കണം. അമിതമായ എണ്ണ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം തകരാറിലാക്കും.
"
https://www.facebook.com/Malayalivartha