മൈക്രോവേവുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം
പ്ലാസ്റ്റിക് പാത്രങ്ങള്‍ മൈക്രോവേവുകളില്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ. കുഴപ്പമില്ലെന്ന് ചിന്തിക്കാന്‍ വരട്ടെ. ദോഷങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വന്ധ്യത, ഡയബറ്റിസ്, അമിതവണ്ണം, കാന്‍സര്‍ എന്നിവ ബാധിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വാദം. തുടര്‍ച്ചയായുള്ള ഇവയുടെ ഉപയോഗം മാരകരോഗത്തിലേക്കുള്ള കുറുക്കുവഴി തന്നെയാണെന്നാണ് നിഗമനങ്ങള്‍. ബ്രസല്‍സ്സില്‍ ശാസ്ത്രജ്ഞന്‍മാര്‍ ഒത്തുകൂടുമ്പോള്‍ ഇതെല്ലാം വലിയ ചര്‍ച്ചാവിഷയമാണ്.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന മേയ്ക്കപ്പ് വസ്തുക്കള്‍, ടൂത്ത് പേസ്റ്റ് ഹെയര്‍ സ്‌പ്രേ, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയെല്ലാം നമ്മുടെ വളര്‍ച്ചയെ, പ്രത്യുല്പാദനത്തെ, ഉറക്കത്തെ, അസുഖങ്ങള്‍ സുഖപ്പെടുത്തുന്ന രീതിയെ, മാനസികവികാസത്തെ ഒക്കെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇ.ഡി.സി കള്‍ എന്നറിയപ്പെടുന്ന എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്റിംഗ് കെമിക്കലുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നു.
ശരീരത്തിന്റെ പ്രതികരണ പ്രക്രിയയെ സഹായിക്കുന്ന ദൂതുകള്‍ ആണ് ഹോര്‍മോണുകള്‍. രക്തചംക്രമണ വ്യവസ്ഥയിലുടെ അവ സഞ്ചരിച്ച് നിശ്ചിത അവയവത്തിലെ കോശത്തിലെത്തി വേണ്ടരീതിയിലുളള പ്രതികരണം ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നു. എന്നാല്‍ ഇ.ഡി.സി കള്‍ ഇവയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തി അവയവങ്ങളെ കബളിപ്പിച്ച്, തെറ്റായ സിഗ്നലുകള്‍ നല്‍കി ആവശ്യമില്ലാത്ത പ്രതികരണങ്ങള്‍ ശരീരത്തില്‍ നിന്ന് ഉളവാക്കുന്നു. ഇപ്രകാരമുളള 800-ഓളം ഇ.ഡി.സി കള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.മേയ്ക്കപ്പ് സാധനങ്ങളുടെ അമിത ഉപയോഗം ജനിക്കാനിരിക്കുന്ന നിങ്ങളുടെ കുഞ്ഞിനെപ്പോലും ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
സ്തനാര്‍ബുദം, മൂത്രസഞ്ചിയിലെ കാന്‍സര്‍ വന്ധ്യത, നേരത്തെ ഋതുമതി ആകല്‍, അമിതവണ്ണം, ഓട്ടോഇമ്മ്യൂണ്‍ രോഗം, ആസ്ത്മ, ഹൃദ്‌രോഗം, സ്‌ട്രോക്ക്, എ.ഡി.എച്ച.ഡി എന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍, എന്നിവയെല്ലാം ഇ.ഡി.സി-കളുമായുളള സമ്പര്‍ക്കം മൂലം ഉണ്ടാകുന്നതായി 296 പേജുളള മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് ഉരുകുന്നതിനാല്‍ മൈക്രോവോവനില്‍ സ്ഫടികം, പോഴ്‌സലിന്‍, സ്റ്റെയിലസ് സ്റ്റീല്‍ എന്നിവ ഉപയോഗിക്കുന്നതാണ് സുരക്ഷിതം എന്നാണ് വിദഗ്ദര്‍ പറയുന്നത്.
ബി.പി.എന്ന താലേറ്റ് ബൈസ്പീനോള്‍ എ എന്നിവ ഗര്‍ഭിണികളുടെ ശരീരത്തില്‍ കടന്നാല്‍ ജനിക്കുന്ന കുട്ടിയ്ക്ക് ടൈപ്പ് 2 ഡബറ്റിസ്, അമിതവണ്ണം എന്നവിയുണ്ടാകുമെന്ന് കാനഡയിലെ ഒരു പഠനം വെളിവാക്കുന്നു. ആഹാര വസ്തുക്കള്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കുന്ന കണ്ടയ്‌നറുകളിലും വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന പാനീയകുപ്പികളിലും ബി.പി.എ ധാരാളമായി കാണുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഗര്‍ഭത്തിലെ കുഞ്ഞുങ്ങളുടെ കരള്‍, വൃക്ക സ്തനഗ്രന്ഥികള്‍ എന്നിവയെ ദോശകരമായി ബാധിക്കുമെന്നുളളതിനാല്‍ 2011-ല്‍ യൂറോപ്യന്‍ കമ്മീഷന്‍ മുലക്കുപ്പികള്‍ നിര്‍മ്മിക്കുമ്പോള്‍ ഇത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കൊല്ലം യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ഇതിനെതിരെ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 800-ഓളം വസ്തുക്കളെ ഇ.ഡി.സികളായി എണ്ണപ്പെടാമെന്നാണ്. കൃത്യമായും ഇ.ഡി.സി കളാണ് ഒരു പ്രത്യേക രോഗമുണ്ടാക്കുന്നത് എന്ന് വ്യക്തമായി പറയാവുന്ന തെളിവുകളില്ലെങ്കിലും വന്ധ്യത, അമിതവണ്ണം എന്നിവ പോലുളളവ അധികരിച്ചു വരുന്നതിന്റെ കാരണം ഇ.ഡി.സി കള്‍ ആയിരിക്കും എന്നു കരുതാന്‍ വേണ്ടത്ര കാരണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഇ.ഡി.സി-കള്‍ മലിനജലനിര്‍ഗ്ഗമന നാളങ്ങളില്‍ കൂടി മാലിന്യം കത്തിക്കുന്നതിലുടെ ഒക്കെ അന്തരീക്ഷത്തില്‍ കലരുന്നുണ്ടെന്നും ഇവ ആഹാരത്തിലൂടേയും പൊടി, വെളളം, എന്നിവയിലുടെയും വായു, മറ്റുവാതകങ്ങള്‍ ശ്വസിക്കുന്നതിലുടെയും ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്നതോടെ ഒക്കെ നമ്മുടെ ശരീരത്തിലകത്തേയ്ക്ക് പ്രവേശിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയും യു.എന്‍ പരിസ്ഥിതി പ്രോഗ്രാമും കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha