മാതളത്തിന്റെ ഗുണങ്ങള്‍
തൂങ്ങിയ വയറും ആകൃതി നഷ്‌ടമായ ശരീരവും ഉണ്ടെങ്കില്‍ വിഷമിക്കണ്ട, അതു പരിഹരിക്കുന്നതിനായി ഇതാ മാതളം. ദിവസവും മാതളച്ചാറ് കഴിക്കുന്നതുമൂലം മധ്യവയസ്സിനെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കുറയ്‌ക്കാന്‍ മാതളജ്യൂസിന് ശക്തിയുണ്ടെന്ന് തെളിഞ്ഞു.
ഒരു കുപ്പി മാതളച്ചാറ് ഒരുമാസം പതിവായി കഴിച്ചവരുടെ അടിവയറ്റില്‍ കൊഴുപ്പുകോശങ്ങള്‍ വളരെ കുറച്ചുമാത്രമേ ഉണ്ടായുളളു. അവരുടെ രക്തസമ്മര്‍ദം കുറഞ്ഞതുവഴി ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം മുതലായവ വരാനുളള സാധ്യതയും കുറഞ്ഞു. രക്തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്‌ക്കുന്നതു വഴിയാണ് ഇത് സാധ്യമായത്.
https://www.facebook.com/Malayalivartha