ഭക്ഷണത്തിലൂടെ പ്രമേഹം നിയന്ത്രിക്കാം
ഭക്ഷണവും പ്രമേഹവുമായി ഏറെ ബന്ധമുണ്ട്. പാരമ്പര്യവും ജീവിതശൈലികളുമെല്ലാം പ്രമേഹത്തിനു കാരണമാകാറുണ്ടെങ്കിലും പ്രമേഹത്തിൻറെ കാര്യത്തിൽ വില്ലനാകുന്നത് പലപ്പോഴും ഭക്ഷണം തന്നെ. എന്ന് നവെച്ച് പ്രമേഹമുണ്ടെങ്കിൽ ഭക്ഷണമൊന്നുംകഴിക്കാതെ പട്ടിണി കിടക്കണമെന്നൊന്നും അർത്ഥമില്ല . ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല പല ഭക്ഷണങ്ങളും പ്രമേഹത്തിന്റെ വരുതിയിലാക്കാൻ സഹായിക്കുന്നവയുമാണ്. അത്തരം ചില ഭക്ഷണങ്ങൾ ഏതെല്ലമെന്നു നോക്കാം.
പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ ഉള്ള കഴിവ് എല്ലാവര്ക്കും അറിയാവുന്നതു തന്നെയാണ് .പാവയ്ക്ക ജ്യൂസ് ദിവസം ഒരു ടേബിള്‍സ്പൂണ്‍ വീതം ഉപയോഗിക്കുന്നത് പഞ്ചസാരയുടെ അളവ്(രക്തത്തിലും മൂത്രത്തിലും) നിയന്ത്രിച്ച് നിര്‍ത്തും.
നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള ഒന്നാണ് കോവയ്ക്ക. കോവയ്ക്ക ഒരു പ്രകൃതി ദത്ത ഇൻസുലിൻ തന്നെയാണെന്ന് പറയാം . സ്ഥിരമായി കോവയ്ക്ക കഴിച്ചാൽ ഒരിക്കലും പ്രമേഹം അധികമാവില്ല.
തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, വഴുതന, വെള്ളരിക്ക, പടവലം, മത്തന്‍ മുതലായവയില്‍ വിറ്റാമിനുകളും ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതു വേവിക്കാതെ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. പ്രമേഹരോഗി പതിവായി അധികം വേവിക്കാത്ത ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നുണ്ടെങ്കില്‍ ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും കുറവു നികത്താന്‍ സാധിക്കും
അതുപോലെതന്നെയാണ് ഭക്ഷണത്തിൽ പയര്‍വര്‍ഗങ്ങള്‍ഉൾപ്പെടുത്തേണ്ടത്. ഇവ തൊലിയോടെ ഉപയോഗിച്ചാല്‍ ധാരാളം നാരുകള്‍ ലഭിക്കും. ഉണങ്ങിയ പയര്‍ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചാല്‍ വിറ്റാമിന്‍- സി ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടും. ഇവ അമിതമായി വേവിക്കാന്‍ പാടില്ല. പ്രമേഹരോഗിയുടെ ആഹാരത്തില്‍ എല്ലാ നേരവും കുറേശ്ശെ ഏതെങ്കിലും പയര്‍ ഉള്‍ക്കൊള്ളിക്കണം.
മധുരക്കിഴങ്ങ്, കാച്ചില്‍, ക്യാരറ്റ് തുടങ്ങിയവയും പ്രമേഹമുള്ളവരുടെ ആഹാരത്തിൽ ഉൾപ്പെടുത്താം.മധുരക്കിഴങ്ങ്,കാച്ചിൽ എന്നിവ കഴിക്കുമ്പോൾ ഒപ്പം കഴിക്കുന്ന ധാന്യത്തിന്റെ അളവു കുറയ്ക്കണം.
പ്രമേഹം ഒരു മാസത്തില്‍ നിയന്ത്രിയ്‌ക്കാന്‍ കഴിയുന്ന ഒന്നാണ് മീന്‍. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.
ഒലീവ് ഓയില്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് ,ഓട്സ് ഇവ പ്രമേഹ രോഗികൾക്ക് പേടിക്കാതെ കഴിക്കാം.
ഓട്സ് അധികനേരം കുറുക്കുന്നതും വെള്ളത്തിൽ വേവിച്ചെടുക്കുന്നതും അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.എന്നാൽ നേർപ്പിച്ച പാലിൽ വേവിച്ചെടുക്കുന്നതു കുഴമില്ല ,ഓട്സ് ഉപയോഗിച്ചുള്ള ഇഡ്ഡലി, ദോശ എന്നിവയും കഴിക്കാം
പ്രമേഹ രോഗികൾ ഉലുവ ചേർത്ത ആഹാരം കഴിക്കുന്നത് നല്ലതാണ്. ഉ ലുവയില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ്ഉ ഇതിനു കാരണമായി പറയുന്നത് . ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈഗ നല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രി ക്കാൻ സഹായിക്കും.
ബാർലി വേവിച്ച് സാലഡിന്റെ കൂടെ ചേർത്തു കഴിക്കുന്നതും മറ്റു ധാന്യങ്ങ ളുടെ കൂടെ കഴിക്കുന്നതും ഉത്തമമാണ്.
ഇടിച്ചക്ക വിഭവങ്ങളും ചക്ക പുഴുക്കും എല്ലാം പ്രമേഹ രോഗികൾക്ക്പ കഴിക്കാവുന്നതാണ്. ചക്കയിലും ചക്കകുരുവിലും ധാരാളം നാരുകളും പോഷ കങ്ങളും അടങ്ങിയിരിക്കുന്നു. ഗ്ലൈസീമിക് ഇൻഡക്സ് വളരെ ഇൻഡക്സ് വളരെ കുറവായതിനാൽ വയറു നിറച്ചു കഴിച്ചാലും കുഴപ്പമില്ല. ചക്കപ്പുഴുക്കിന്റെ കൂടെ പയറു വർഗങ്ങളോ മീനോ ഉപയോഗിച്ചാൽ പ്രമേഹ രോഗികൾക്ക് കൂടുതൽ ഗുണപ്രദമാണ്. എന്നാൽ പഴുത്ത ചക്ക അത്ര നല്ലതല്ല.
മാവില പാനീയം പ്രമേഹത്തിനുള്ള നല്ലൊരു മറു മരുന്നാണ്. ഒരു പാത്രത്തില്‍ പത്തോ പതിനഞ്ചോ മാവില എടുത്ത് നന്നായി തിളപ്പിക്കുക , രാത്രി മുഴുവന്‍ വച്ചിട്ട് രാവിലെ വെറും വയറ്റില്‍ ആ വെളളം കുടിക്കുക. രണ്ടോ മൂന്നോ മാസം ഇത് തുടരണം. മാവില ഉണക്കിപ്പൊടിച്ചത് അര ടീസ്പൂണ്‍ വീതം ദിവസം രണ്ടു തവണ കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്. . മാവിലയില്‍ ധാരാളം മിനറലുകളും, വിറ്റാമിനുകളും, എൻസൈമുകളും,ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹത്തിനു മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങളും അകറ്റാന്‍ മാവില നല്ലതാണ്.
കഴുകി വൃത്തിയാക്കിയ പത്ത് വെണ്ടയ്ക്ക അരികുകള്‍ കളഞ്ഞ് നടുവെ ചെറുതായി പിളര്‍ന്ന് , ഇതിലേക്ക് മുങ്ങിക്കിടക്കാന്‍ പാകത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മൂടി വെച്ച ശേഷം പിറ്റേന്ന് രാവിലെ അരിച്ച് വെറും വയറ്റില്‍ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണ്
മഞ്ഞപ്പഴങ്ങളായ പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ അധികം കഴിക്കുന്നത് നല്ലതല്ല. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. എന്നാൽ സിട്രസ് പഴങ്ങൾ ഇവർക്ക് കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ ബേക്കറി സാധനങ്ങൾ മുതലായവ ഒഴിവാക്കണം. ഭക്ഷണരീതി കര്‍ശനമായി പാലിച്ചിട്ടും ചില രോഗികളില്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയാത്തതിനുകാരണം , അവര്‍ ഇത്തരം പഴങ്ങളും മറ്റും ഇടയ്ക്കിടയ്ക്കു കഴിക്കുന്നതാണ്
പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്ന്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും
https://www.facebook.com/Malayalivartha