ബിസ്ക്കറ്റും കേക്കും കഴിക്കുന്നവര്‍ക്ക് ഓർമ്മ കുറവ് ഉണ്ടാകാൻ സാധ്യത കൂടുതലെന്ന്‌പുതിയ പഠനം
എല്ലാവർക്കും പൊതുവെ ബിസ്ക്കറ്റും കേക്കുമിഷ്ടമാണ്. എന്നാൽ ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കേക്കിലും ബിസ്‌ക്കറ്റിലും അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവാണ് ഓര്‍മക്കുറവിന് കരണമാകുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നതിലൂടെ മനുഷ്യശരീരത്തിന് ഇവ കൂടുതല്‍ ദോഷം ചെയ്യുന്നു. ഹൈഡ്രോജിനേറ്റഡ് എണ്ണയും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ആരോഗ്യമുള്ള ശരീരപ്രകൃതമുള്ളവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക വഴി ട്രാന്‍ ഫാറ്റ് അവരുടെ ശരീരത്തില്‍ എത്തുകയും പിന്നീട് ഓര്‍മയ്ക്ക് വലിയ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ കാലഘട്ടത്തെ ഇത് വലിയ തോതില്‍ ബാധിക്കുകയും ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നതിനും ഇത് കാരണമാകുകയാണ്. ഹൈഡ്രജന്‍ എണ്ണയില്‍ ചേര്‍ക്കുക വഴി എണ്ണ ഹൈഡ്രേറ്റഡ് ആകുന്നു. കൊഴുപ്പ് കൂടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
https://www.facebook.com/Malayalivartha