അറിയൂ...ഒലിവെണ്ണ സ്മാര്‍ട്ടാണ്
മെഡിറ്ററേനിയന്‍ ഭക്ഷണം, അതിന്റെ ആരോഗ്യദായകഗുണങ്ങള്‍ കൊണ്ടും രുചികൊണ്ടും പ്രശസ്തമാണ്. അവയിലൊക്കെ ഒലിവെണ്ണ ധാരാളമായി ഉപയോഗിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവെണ്ണ കോശജ്വലനം കുറയ്ക്കുന്നതിനു സഹായിക്കും.
ഹൃദ്രോഗങ്ങള്‍, ഡിമന്‍ഷ്യ തുടങ്ങി നിരവധി രോഗാവസ്ഥകള്‍ക്കെതിരെയും ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പാചകത്തിനായി ഒലിവെണ്ണ ഉപയോഗിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഇതിനു കാരണമെന്തെന്ന് നോക്കാം.
ഒരു ടേബിള്‍സ്പൂണ്‍ എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവെണ്ണയില്‍ 120 കാലറി അടങ്ങിയിരിക്കുന്നു. എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുമില്ല.
ഒലിവെണ്ണ ഒലിക് ആസിഡ് പോലെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാല്‍ നിര്‍മ്മിതമാണ്. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള തകരാറുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു.
ഒലിവെണ്ണ വിവിധ തരത്തിലുണ്ട്.
1. എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍: ഒലിവില്‍ നിന്ന് 'കോള്‍ഡ് പ്രസ്സിംഗ്' നടത്തി നിര്‍മ്മിക്കുന്ന തരമാണിത്. ഏറ്റവും കൂടുതല്‍ ഗുണനിലവാരം ഇതിനാണ്.
2. വെര്‍ജിന്‍ ഒലിവ് ഓയില്‍: പാകമായ കായകളില്‍ നിന്ന് ഉണ്ടാക്കുന്ന ഇതിന് ഇളം നിറമായിരിക്കും.
3. പ്യുവര്‍ ഒലിവ് ഓയില്‍: ശുദ്ധീകരിച്ച ഒലിവെണ്ണയും വെര്‍ജിന്‍ ഒലിവെണ്ണയും ചേര്‍ത്തുണ്ടാക്കുന്നതാണിത്.
4. ലൈറ്റ് ഒലിവ് ഓയില്‍: രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കപ്പെടുന്ന തരമാണിത്. ഇത്തരം ഒലിവെണ്ണയ്ക്ക് നിറവും മണവും കുറവായിരിക്കും.
1. ഹൃദയാരോഗ്യം
പാചക എണ്ണ തെരഞ്ഞെടുക്കുമ്പോള്‍, അത് കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ എത്രത്തോളം സഹായിക്കുമെന്നത് നാം പരിഗണിക്കുന്ന ഒരു പ്രധാന കാര്യമാണ്. ചീത്ത കൊളസ്‌ട്രോളിനെയും ട്രൈ ഗ്‌ളിസറൈഡിനെയും മൊത്തത്തിലുള്ള കൊളസ്‌ട്രോളിനെയും കുറയ്ക്കാന്‍ ഒലിവെണ്ണ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്.
ആന്റിഇന്‍ഫ്‌ളമേറ്ററി സവിശേഷതകള്‍
കോശജ്വലനം (ഇന്‍ഫ്‌ളമേഷന്‍) കുറയ്ക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമെന്ന നിലയില്‍ ഒലിവെണ്ണ പ്രാധാന്യമര്‍ഹിക്കുന്നു. ദീര്‍ഘകാലം കോശജ്വലനം നിലനില്‍ക്കുന്നത് ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, പ്രമേഹം, അമിതവണ്ണം, ആര്‍ത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കപ്പെടാന്‍ കാരണമാകാം. ഒലിവെണ്ണയില്‍ ഒലിയോകാന്തല്‍ അടക്കം 36 ഫിനോലിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് സ്വാഭാവികമായി കോശജ്വലനത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്.
3. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ഒലിവെണ്ണയില്‍ 'സ്മാര്‍ട്ട് ഫാറ്റ്' എന്ന് അറിയപ്പെടുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ അളവില്‍ ഉപഭോഗം ചെയ്യുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇന്‍സുലിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിന്, ഒലിവെണ്ണയുള്‍പ്പെടുന്ന ഭക്ഷണക്രമം പിന്തുടരുന്നത് കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നതിനെക്കാള്‍ പ്രയോജനപ്പെടുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
4. ആമവാതം
ആമവാതവുമായി ബന്ധപ്പെട്ട വേദനയുളവാക്കുന്ന ചില ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് ഒലിവെണ്ണ സഹായിക്കും. ഇത് ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കുന്നതിനു സഹായകമാണ്. മീനെണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ ഇത് മികച്ച ഫലം നല്‍കും. ഈ സങ്കലനം ആമവാതവുമായി ബന്ധപ്പെട്ട സന്ധിവേദനയ്ക്കും സന്ധികളിലെ മുറുക്കത്തിനും ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5. തലച്ചോറിന്റെ ആരോഗ്യം
നിങ്ങള്‍ സ്വീകരിക്കുന്ന ഓക്‌സിജന്റെ 20%, തലച്ചോറാണ് ഉപയോഗിക്കുന്നത്. അതിനാല്‍, ഫ്രീ റാഡിക്കല്‍ മൂലമുള്ള ഓക്‌സിഡേഷന് വിധേയമാവുന്നതിനുള്ള സാധ്യതയും കൂടുതലായിരിക്കും. ഒലിവെണ്ണയില്‍ ധാരാളം പോളിഫിനോളുകള്‍ അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിനെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്ന ഒരു സ്വാഭാവിക നിരോക്‌സീകാരിയാണ്. കൂടുതലായി, ഒലിവെണ്ണ വൈറ്റമിന്‍ 'ഇ' യുടെ ഒരു സ്വാഭാവിക സ്രോതസ്സുകൂടിയാണ്. ഇത് പ്രായമാകുന്നതു മൂലമുള്ള മേധാക്ഷയത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha