മഞ്ഞുകാലത്തെ കഫക്കെട്ടും ചുമയും തൊണ്ടവേദനയും അകറ്റാം
കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. മഞ്ഞുകാലമായതോടെ ചുമയും കഫക്കെട്ടും കലശലായിരിക്കുകയാണ്. ഇവക്ക് രണ്ടിനും ഫലപ്രദമായ വീട്ടുവൈദ്യവുമുണ്ടെന്ന് അറിയാമോ?
തൊണ്ടവേദനക്ക് തേന്‍ ഫലപ്രദമാണെന്ന് എല്ലാവര്‍ക്കുമറിയാം. ചുമക്കും ഇത് ഗണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍പ്പം നാരങ്ങ നീര്‍ ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ ആശ്വാസം നല്‍കും. അല്ലെങ്കില്‍ ഒരു സ്പൂണ്‍ നിറയെ തേന്‍ മാത്രമെടുത്ത് കഴിക്കുകയുമാകാം.
ചുമക്ക് പൈനാപ്പിള്‍ പരിഹാരമാണെന്ന് അറിയാമോ? പൈനാപ്പിളിന്റെ എസന്‍സ് ആയ ബ്രൊമലെയ്‌നാണ് ചുമയെ തുരത്താന്‍ സഹായിക്കുന്നത്. പൈനാപ്പിള്‍ കഷണങ്ങളായി കഴിക്കുകയോ 3.5 ഔണ്‍സ് ഫ്രഷ് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ആകാം.
വീട്ടില്‍ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും ചുമക്കും കഫക്കെട്ടിനും പരിഹാരം നല്‍കുന്നതുമായ ഒന്നാണ് പുതിന ഇല. പുതിനയിലടങ്ങിയ മെന്തോളാണ് കഫക്കെട്ടിന് പരിഹാരം നല്‍കുന്നത്. പുതിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം.
ആവിപിടിക്കുന്നതിനായി പെപ്പര്‍മിന്റ് ഓയിലിന്റെ രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിലേക്ക് ഇറ്റിക്കുക. തലവഴി തുണിയിട്ട് മൂടി ഈ വെള്ളത്തിന്റെ ആവി കൊള്ളുന്ന വിധം ശ്വാസമെടുക്കുക.
ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക എന്നത് ഏറ്റവും എളുപ്പമുള്ള വിദ്യയാണ്. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അരടീസ്പൂണ്‍ ഉപ്പു ചേര്‍ക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമക്കും കഫക്കെട്ടിനും തൊണ്ടവേദനക്കും ആശ്വാസം നല്‍കും.എന്നാല്‍ ആറു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഇത് നല്ലതല്ലാത്തതിനാല്‍ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടാവുന്നതാണ്.
https://www.facebook.com/Malayalivartha