പ്രോട്ടീന്‍ സമ്പുഷ്ടമാവണം പ്രഭാതഭക്ഷണം
ഓഫീസില്‍ പോകാന്‍ സമയം വൈകി തിരക്കുപിടിച്ച് ഓടുമ്പോള്‍ പലരും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുകയാണ് പതിവ്. അല്ലെങ്കില്‍ എന്തെങ്കിലും ജങ്ക് ഫുഡുകള്‍ കഴിച്ച് വിശപ്പടക്കുന്നതും സാധാരണം തന്നെ. അമിത വണ്ണം, ശാരീരികാസ്വസ്ഥതകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിനു പിറകെ നമ്മെ തേടിയെത്തുമെന്ന് അപ്പോള്‍ ഓര്‍ക്കാറില്ല.ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും നമുക്ക് ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ്. ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയ്ന്‍ എന്നാണല്ലോ. രാത്രി മുഴവനുമുള്ള നിരാഹാരത്തിന് ശേഷം ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് പ്രാതല്‍. പോഷക സമൃദ്ധമായ ഭക്ഷണമാണ് പ്രാതലിനെങ്കില്‍ അത് ഭാരം കുറക്കുന്നതിന് സഹായിക്കും, മാനസിക സംതൃപ്തി നല്‍കും, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.പ്രാതല്‍ നിര്‍ബന്ധമാക്കണം എന്നതു മാത്രമല്ല, അത് പോഷക സമൃദ്ധവുമാകണം.
പ്രധാനമായും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് രാവിലെ കഴിക്കേണ്ടത്. എല്ലുകള്‍ക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്. ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കും, പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം എന്നത് അതിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.
അനാരോഗ്യകരമായ കൊഴുപ്പ്, അമിതമായ കാര്‍ബോഹൈഡ്രേറ്റ്, ഒരു കപ്പ് കോഫി അല്ലെങ്കില്‍ മധുരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ എന്നിവ ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ഗ്യാസ്‌ട്രോഇന്റസ്റ്റൈനല്‍ ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന് സിഗ്‌നല്‍ നല്‍കും.
ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് എപ്പോഴും ഊര്‍ജ്ജസ്വലരാക്കി നിര്‍ത്തുന്നു. കൂടാതെ അനാവശ്യമായ തലവേദന, അലസത, മയക്കം, ഇടയ്ക്കുള്ള വിശപ്പ് എന്നിവയെയും ശമിപ്പിക്കുന്നു.
പ്രോട്ടീന്‍ കൂടുതലടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ ഇടക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറക്കാനും സാധിക്കും. കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീര പോഷണത്തെ(മെറ്റബോളിസത്തെ) ഉത്തേജിപ്പിക്കും. ഇതുവഴി ദിവസവും കൂടുതല്‍ കലോറി എരിഞ്ഞു തീരും.മധുര പദാര്‍ഥങ്ങളോ മയോണൈസ് ടോസ്‌റ്റോ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കും.
മുട്ട, ചിക്കന്‍, ഓട്‌സ് പൊടികാരറ്റ്, മധുരമുള്ളങ്കി തുടങ്ങിയ പച്ചക്കറികള്‍, ഗ്രീക്ക് യോഗര്‍ട്ട്, വീട്ടിലുണ്ടാക്കുന്ന പാല്‍ക്കട്ടി,പാല്‍, പാലുല്‍പന്നങ്ങള്‍, വാഴപ്പഴം, പേരക്ക, പീച്ച് തുടങ്ങിയ പഴങ്ങള്‍,സോയ ഉത്പന്നങ്ങള്‍, നട്‌സും സീഡ്‌സും, അവകാഡോ എന്നിവയെല്ലാം പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങളാണ്.
https://www.facebook.com/Malayalivartha