ഏത്തപ്പഴം ഹല്‍വ
ഏത്തപ്പഴം നന്നായി പഴുത്തത് 3 എണ്ണം
പഞ്ചസാര കാല് കിലോ
നെയ്യ് 100 ഗ്രാം
ഏലയ്ക്കപൊടിച്ചത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഞ്ചസാര പൊടിച്ചെടുക്കുക. പഞ്ചസാര പൊടിച്ചതും ഏത്തപ്പഴവും നന്നായി അരച്ചെടുക്കുക. ഉരുളി ചൂടാക്കി അതില്‍ നെയ്യൊഴിച്ച് അരച്ചുവച്ചിരിക്കുന്ന ഏത്തപ്പഴം ഇട്ടു നന്നായി വഴറ്റി എടുക്കുക. വരണ്ടു വരുന്നതിന് അനുസരിച്ച് നെയ്യ് ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കണം. മിശ്രിതം ഉരുളിയില്‍ നിന്നും വിട്ടു വരുന്നതു വരെ ഇളക്കുക. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ഇതു മോള്‍ഡില്‍ വച്ചു തണുപ്പിച്ചു മുറിച്ചു ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha