ചെമ്മീന്‍ വട
ചെമ്മീന്‍ വൃത്തിയാക്കിയത് : 1 കപ്പ്
കടലപ്പൊടി : 2 കപ്പ്
ഇറച്ചി മസാലപ്പൊടി : 1 ടീസ്പൂണ്‍
മുളകുപൊടി : 1 ടീസ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്) : 3 അല്ലി
കറിവേപ്പില, പച്ചമുളക്, ഇഞ്ചി അരിഞ്ഞത് : കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി 1 നുള്ള്
വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:
ചെമ്മീന്‍ വേവിച്ച് മിക്‌സിയില്‍ ചെറുതായി അടിച്ചെടുക്കുക. കടലപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാലപ്പൊടി, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ആവശ്യത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും വെള്ളവും ചേര്‍ത്ത് കുഴച്ചുവെക്കുക. അതില്‍ മിക്‌സിയിലടിച്ച ചെമ്മീന്‍ നന്നായി കുഴച്ചുചേര്‍ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മിതമായ ചൂടില്‍ വടയുടെ ആകൃതിയില്‍ പരത്തിയെടുത്ത് വറുത്ത് കോരാം. സവാള മുറിച്ചതും മല്ലിയിലയും കൊണ്ട് അലങ്കരിച്ചാല്‍ നാലുമണിക്ക് ചൂടുള്ള പലഹാരമായി.
https://www.facebook.com/Malayalivartha