മിക്‌സഡ് ഫ്രൂട്ട് റൈസ്
ബസ്മതി അരി - രണ്ടുകപ്പ്
നെയ്യ് -മൂന്ന് ടേബിള്‍ സ്പൂണ്‍ ,
വഴനയില -ഒന്ന് ;
കറുവപ്പട്ട -ചെറിയ കഷ്ണം ;
ഏലയ്ക്ക മൂന്നെണ്ണം ;
ഗ്രാമ്പു - രണ്ട് ;
വെള്ളം - മൂന്നരകപ്പ് ;
ഉപ്പ് -പാകത്തിന് ;
ഷാജീരകം ഒരു ടീസ്പൂണ്‍ ;
അണ്ടിപ്പരിപ്പ് മൂന്ന് ടേബിള്‍സ്പൂണ്‍ ;
ബദാം മൂന്ന് ടേബിള്‍സ്പൂണ്‍ ;
കിസ്മിസ് ഒന്നര ടേബിള്‍സ്പൂണ്‍ ;
പൈനാപ്പിള്‍ അരിഞ്ഞത് അരകപ്പ് ;
ആപ്പിള്‍ അരിഞ്ഞത് അരകപ്പ്;
കറുത്ത മുന്തിരിങ്ങ കാല്‍കപ്പ്;
മല്ലിയില ഒരു ടേബിള്‍സ്പൂണ്‍
കഴുകിയ അരി വറ്റിച്ചെടുക്കുക. പാനില്‍ നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില എന്നിവയിട്ട് ഒരുമിച്ച് വഴറ്റുക. ഇതിലേക്ക് ഷാജീരകം ചേര്‍ത്ത് വഴറ്റിയശേഷം അരിയിട്ട് ചെറുതീയില്‍ നാലു മിനുട്ട് വഴറ്റുക. ശേഷം വെള്ളം ചേര്‍ത്ത് അരി വേവിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ബദാം, അണ്ടിപ്പരിപ്പ് എന്നിവ ബ്രൗണ്‍നിറമാകുംവരെ വഴറ്റുക. ശേഷം കിസ്മിസ് ചേര്‍ത്ത് വഴറ്റി വാങ്ങുക. ഇതിലേക്ക് ആപ്പിളും പൈനാപ്പിളും ചേര്‍ത്തിളക്കുക. ശേഷം കറുത്തമുന്തിരിയും ഉപ്പും റൈസും വറുത്തുകോരിയ ഡ്രൈഫ്രൂട്ട്‌സും ചേര്‍ത്തിളക്കുക. മല്ലിയില തൂകി അഞ്ചു മിനുട്ട് അടച്ചുവെച്ചശേഷം ഉപയോഗിക്കുക.
https://www.facebook.com/Malayalivartha