ഉന്മേഷത്തിനും സൗന്ദര്യത്തിനും വിവിധ തരം ചായകൾ
ചായകുടി മലയാളിയുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. മിക്കവരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലാണ്. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ ,ഇനി മറ്റു ചിലർക്ക് ഗ്രീന്‍ ടീ, ലൈം ടീ, കാര്‍ഡമം ടീ , ജീരക ചായ എന്നിങ്ങനെ. പാല്‍ച്ചായയേക്കാള്‍ ഔഷധഗുണം കട്ടന്‍ചായയ്ക്കാണ് എന്ന് അറിയാമോ ? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ ചില ചായകൾ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം
കൊടിത്തൂവ ചായ
ചൊറിയണം, അഥവാ കൊടിത്തൂവ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒന്നാണ്.. ചൊറിയുമെന്ന കാരണത്താൽ നമ്മൾ കൊടിത്തൂവ്വയെ മാറ്റി നിർത്താറാണ് പതിവ് .
തടി കുറക്കുന്ന കാര്യത്തില്‍ കൊടിത്തൂവ കൊണ്ട് തയ്യാറാക്കിയ ചായ മികച്ചതാണ്. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നു. ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.പ്രമേഹം , ആർത്തവപ്രശ്നങ്ങൾ, ആര്‍ത്രൈറ്റിസ്,വിളര്‍ച്ച എന്നിവക്കെല്ലാം ഈ ചായ ഉത്തമമാണ്. പുരുഷന്മാരിൽ ലൈംഗികോത്തേജനത്തിന് കൊടിത്തൂവ ചായ ഗുണകരമാണ്
കൊടിത്തൂവ ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് കപ്പ് വെള്ളം, ഒരു കപ്പ് കൊടിത്തൂവ എന്നിവയാണ് ആവശ്യമുള്ളത്. വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം കൂടുതല്‍ ചേര്‍ക്കാം. നല്ലതു പോലെ തിളപ്പിച്ച ശേഷം വാങ്ങി വെക്കുക. അല്‍പം മധുരം ചേര്‍ത്ത് കഴിക്കാവുന്നതാണ്.
രാവിലെ തന്നെ നല്ല ആവി പറക്കുന്ന എലക്കയിട്ട ചൂടുള്ള ഒരു ചായ കിട്ടിയാൽ അന്നത്തെ ദിവസം അടിപൊളിയാകും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായകകരമാണ് ഈ ചായ. ദിവസവും ഒരു ഗ്ലാസ്സ് ചായയെങ്കിലും കുടിക്കാന്‍ ശ്രമിക്കണം . തലവേദന,ദഹനക്കുറവ് , തുടങ്ങി കാൻസറിനെ പ്രതിരോധിക്കാൻ വരെ ഏലക്ക ചായ കുടിക്കുന്നത് നല്ലതാണ് എന്നാണു പഠന റിപ്പോർട്ടുകൾ .ഏലക്കയിൽ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷന്മാരുടെ ലൈംഗികശേഷിയെ വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ ഒരു സ്പൂണ്‍ കാപ്പിക്കുരു കൂടി ചേര്‍ക്കുന്നത് മികച്ച ഫലം തരുമെന്നു തെളിഞ്ഞിട്ടുണ്ട്.
ശർക്കര ചായ
നമ്മൾ ചായക്ക് മധുരം ലഭിക്കുന്നതിനുവേണ്ടി പഞ്ചസാര ഉപയോഗിക്കാറുണ്ട് പകരം മധുരത്തിന് വേണ്ടി ശർക്കര ചേർക്കുന്നതാണ് ആരോഗ്യത്തിനു കൂടുതൽ നല്ലതെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ പറയുന്നത്. ശർക്കര ചായയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
1, മലബന്ധം ഇല്ലാതാക്കാം- ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
2, വിളര്‍ച്ച തടയും- ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.
3, കരള്‍ ശുദ്ധീകരിക്കുന്നു- ശരീരത്തിലെ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ ഇല്ലാതാക്കുകയും, കരളിലെ വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു...
4, പനി ഭേദമാകും- ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് പനി ഭേദമാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ശര്‍ക്കര നല്ലതാണ്.
5, ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം- പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് നല്ലതാണ്.
ഇഞ്ചി ചായ
ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ഇഞ്ചി ചായ അഥവാ ജിഞ്ചര്‍ ടീ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.ഇഞ്ചി ചേർത്തുള്ള ചായ ആരോഗ്യത്തിനു വളരെ ഉത്തമമാണ് വയറുവേദന,തൊണ്ടവേദന,ഗ്യാസ്,ക്ഷീണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഉത്തമമാണ്.
ഇഞ്ചിച്ചായ എങ്ങിനെ തയ്യാറാക്കാം
വെള്ളം - മൂന്ന് കപ്പ്
ഇഞ്ചി - ചെറിയ രണ്ട് കഷണം
കുരുമുളക് - ആറെണ്ണം
ഗ്രാമ്പൂ - അഞ്ചെണ്ണം
ഏലക്കാ - നാലെണ്ണം
ടീ പൌഡര്‍ - കാല്‍ ടീസ്‌പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
പാല്‍ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക. നല്ല അടിപൊളി ഇഞ്ചി ചായ റെഡി
തുളസിയില ചായ
പ്രമേഹരോഗികള്‍ക്ക് എൻറെ ഗുണപ്രദമായ ഒരു ഔഷധച്ചായ തന്നെയാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ തുളസിയില നല്ലതാണ് . രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും തുളസിയില സഹായിക്കുമത്രേ. ഇതോടൊപ്പം പ്രമേഹരോഗികളിലെ അമിതവണ്ണം കുറയ്ക്കാനും തുളസിയില ഉത്തമമാണെന്ന് ഈ പഠനം അവകാശപ്പെടുന്നു
തുളസിയിലച്ചായ തയ്യാറാക്കാൻ വളരെ എളുപ്പമുള്ളമാണ് . വെള്ളം തിളപ്പിക്കാന്‍ വയ്ക്കുമ്പോള്‍ തന്നെ നാലോ അഞ്ചോ തുളസിയില ഇതിലേക്കിടുക. വെള്ളം നന്നായി തിളച്ചുകഴിയുമ്പോള്‍ വാങ്ങിവച്ച് രണ്ട് മിനിറ്റ് നേരം അങ്ങനെ തന്നെ വയ്ക്കുക. ശേഷം അരിച്ചെടുത്ത് അല്‍പം തേനും ചേര്‍ത്ത് കഴിക്കാം. ഇതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരും ചേര്‍ക്കും. തീരെ കടുപ്പം തോന്നുന്നില്ലല്ലോയെന്ന് നിരാശപ്പെടുന്നവര്‍ക്ക് ഒരു നുള്ള് തേയിലയും വേണമെങ്കില്‍ ചേര്‍ക്കാം
മുല്ലപ്പൂ ചായ
മുല്ലപ്പൂവിന്റെ സുഗന്ധം ആഗ്രഹിക്കാത്തവർ മുണ്ടാകില്ല. എന്നാൽ നമ്മുടെ ചായക്കൊപ്പം മുല്ലപ്പൂവിന്റെ ഗുണങ്ങൾ ഏറെയാണ് . ചൂടുവെള്ളത്തിൽ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേർത്ത് രണ്ട് മുതൽ നാല് മിനിറ്റ് വരെ വെക്കുക. നമുക്കെ ഇഷ്ടപെടുന്ന കടുപ്പത്തിൽ ആകുമ്പോൾ ഏറെ മാറ്റുക . എന്നാൽ ഇവ കൂടുതൽ നേരം വെക്കുന്നത് ചവർപ്പിനിടയാക്കും.ശേഷം തേനോ,പഞ്ചസാരയോ ചേർത്ത് കുടിക്കുക . പാലും ഉപയോഗിക്കാം . രക്ത സമ്മർദം ഉയരാതിരിക്കാൻ മുല്ലപ്പൂ ചായ ഉത്തമമാണത്രെ. അത് പോലെ തന്നെ കാലാവസ്ഥ മാറ്റത്തിനൊപ്പം പിടിപെടുന്ന ജലദോഷത്തിന് ജമന്തി പൂവിട്ട ചായ വളരെ ഉത്തമമാണ്
പുതിനച്ചായ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പലതരം ചായകളില്‍ ഒന്നാണ്.
https://www.facebook.com/Malayalivartha