ഭക്ഷണത്തോടൊപ്പം മാരക രോഗങ്ങളും നമുക്ക് സമ്മാനിക്കുകയാണ് ഇന്നത്തെ വിപണി ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ എന്ന് പറയുംപോലെയാണ്ഏതു സാധനം വാങ്ങിയാലും കാൻസർ, വൃക്കരോഗങ്ങൾ എന്നിവ ഫ്രീ. ഇപ്പോൾ വിപണിയിൽ സർവത്രമായം ചേർന്ന ഭക്ഷ്യവസ്തുക്കളാണ് നമുക്ക് ലഭിക്കുന്നത് . ശ്രെദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ ഇല്ലാതാകും
. ഒരു നുള്ളു തേയില ഇട്ടാൽ മതി, കടുപ്പം ഡബിൾ സ്ട്രോങ് ആകും. ഇതിനു പിന്നിലെ മായാജാലം എന്താണെന്നറിയേണ്ടേ . പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ തുടങ്ങിയ രാസനിറങ്ങളാണ് തേയിലയ്ക്ക് അസാധാരണ ഈ കഴിവുകൾ നൽകുന്നത്.ബ്രാൻഡഡ് അല്ലാത്ത ലൂസ് തേയിലയിലാണ്കൂടുതലും മായം കലർത്തുന്നത് അറക്കപ്പൊടിയിൽ നിറം ചേർത്ത് തേയിലയിൽ കലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. . ഒരു കിലോ മായത്തേയില ഉപയോഗിച്ച് 900 ചായവരെ തയ്യാറാക്കാനാകുമത്രേ . പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ തുടങ്ങിയ രാസനിറങ്ങൾ ചേർക്കുന്നു.തേയിലയിൽ മാത്രമല്ല കാപ്പിപ്പൊടിയിൽ പുളിങ്കുരു പൊടിച്ചു ചേർത്ത് വിപണിയിലെത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് കേവലം ഒരു തേയിലയിലോ കാപ്പിപൊടിയിലോ ഒതുങ്ങുന്നില്ല ഈ മായം കലർത്തൽ ’ ദിവസവും നമ്മൾ രുചിയോടെ കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും കാൻസറിന്റെയും വൃക്കരോഗത്തിന്റെയും ഉറ്റ തോഴരാണ് .ശർക്കര സാധാരണ മധുരിക്കാറാണുള്ളത് എന്നാൽ കഴിക്കുമ്പോൾ മധുരമുണ്ടാകുമെങ്കിലും പിന്നീടു കയ്പ്പായി മാറാൻ സാധ്യതയുള്ള മായംചേർന്ന ശർക്കര ഇപ്പോൾ വിപണിയിലുണ്ട് . റോഡമിൻ ബി, ടാർട്രസീൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ നിറം ചേർത്താണ് ശർക്കര വിപണിയിൽ എത്തിക്കുന്നത്. ഇവ കാൻസറിനു കാരണമാകുന്നുണ്ട് എന്നാൽ കറുപ്പ്, വെള്ള ശർക്കര സുരക്ഷിതമാണെങ്കിലും ചുവന്ന ശർക്കരയെ പേടിക്കണം.
കായവറുത്തത് എല്ലാർക്കും ഇഷ്ടമാണ് പക്ഷെ അതിലും മാരകമായ വിഷം ചേർന്നിട്ടുണ്ട് എന്നത് അറിയാമോ മഞ്ഞൾപ്പൊടിയല്ലാതെ മറ്റൊരു നിറവും കായ വാര്ത്തത്തിൽ ചേർക്കരുതെന്നാണ് നിയമം. എന്നാൽ, ടാർട്രസീൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ രാസ നിറങ്ങൾ ചേർന്ന ചിപ്സ് ഇപ്പോൾ വിപണിയിൽ സജീവമാണ് . പച്ചപ്പട്ടാണിയിലും നിറം ചേർക്കാൻ പാടില്ലെന്നു കർശന നിയമമുണ്ട്. എന്നാൽ, ബ്രില്യന്റ് ബ്ലു ചേർത്തു വറുത്ത പട്ടാണി വിപണിയിലെത്തുന്നു.വിഷാംശം കളയാൻ ഉപയോഗിക്കുന്ന മഞ്ഞളിലും എപ്പോൾ വിഷമാണുള്ളത്.മഞ്ഞളിലും മഞ്ഞൾപ്പൊടിയിലും നിറം വർധിപ്പിക്കാൻ ലെഡ് ക്രോമൈറ്റ് എന്ന രാസവസ്തു ചേർക്കുന്നതു വ്യാപകമാണ്. ലെഡ്ക്രോമൈറ്റിൽ മുക്കിയ മഞ്ഞളിനു പുഴുക്കുത്തോ പാടുകളോ ഉണ്ടാകില്ല. കടുത്ത നിറം ലഭിക്കുകയും ചെയ്യും. പക്ഷേ, മാരക രോഗങ്ങൾ കൊണ്ട് വരൻ ഈ മഞ്ഞൾ മാത്രം മതി പാം കർണൽ ഓയിൽ എന്ന വിലകുറഞ്ഞ എണ്ണ ചേർത്ത് തയാറാക്കുന്ന കൃത്രിമ വെളിച്ചെണ്ണ ഇപ്പോൾ വ്യാപകമാണ്. മലേഷ്യയിൽ നിന്നുമാണ്പാം കർണൽ ഓയിൽ ഇറക്കുമതി ചെയ്യുന്നത് ലീറ്ററിന് 80 രൂപ മാത്രമാണ് പാം കർണൽ ഓയിലിന്റെ വില. തമിഴ്നാട്ടിലെ പായ്ക്കിങ് കേന്ദ്രങ്ങളിൽ ഇവ വെളിച്ചെണ്ണയിൽ ചേർത്ത് കുപ്പിയിലാക്കി എത്തിക്കുന്നു. ഉഴുന്നിന്റെ ഭംഗി കൂട്ടാൻ ചേർക്കുന്നതു നാം മുഖകാന്തിക്ക് ഉപയോഗിക്കുന്ന ടാൽകം പൗഡർ. സുഗന്ധം തീരെ കുറഞ്ഞഈ ടാൽകം പൗഡറുകളാണ് ഉഴുന്നിൽ ചേർക്കുക. ചെറുപയറിനു തിളക്കവും പുതുമയും തോന്നിക്കാൻ സിലിക്കേറ്റ്, സൾഫേറ്റ് തുടങ്ങിയവ ചേർക്കുന്നു. തുവരപ്പരിപ്പിനു നിറം ലഭിക്കാൻ രാസനിറങ്ങൾ ചേർക്കുന്നുഅമോണിയം, ഫോർമാലിൻ എന്നിവ ചേർത്ത മീനുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. കേടാകാതിരിക്കാൻ നേരിട്ടു മീനിൽ ചേർക്കുന്നതിനു പുറമെ ഐസിലും ഇവ കലർത്തുന്നു. കാൻസറിനു പുറമെ കരൾരോഗത്തിനും ഇവ ഇടയാക്കും.
കോഴി, കന്നുകാലി എന്നിവയുടെ ഇറച്ചിയിൽ ആന്റിബയോട്ടിക് സാന്നിധ്യം പലവട്ടം കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങൾക്ക് രോഗങ്ങൾ വരാതിരിക്കാൻ ഉയർന്ന ഡോസിൽ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കുകയാണ് പതിവ് . ഈ മാംസം കഴിക്കുന്നവർക്കു പ്രതിരോധശക്തി കുറയാൻ സാധ്യതയുണ്ട് മൃഗങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ തീറ്റയിലും മരുന്നുകൾ ചേർക്കാറുണ്ടത്രെ .നമ്മൾ നിത്യവും ഉപയോഗിക്കുന്നവയാണ് കറിവേപ്പില, ചീര, പുതിനയില, മല്ലിയില തുടങ്ങിയവ .ഇവ പരിശോധിച്ചതിൽ നിന്ന് മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. പ്രൊഫിനോഫോസ് എന്നയിനം മാരക കീടനാശിനിയാണ് കണ്ടെത്തിയത്. പാവയ്ക്ക, വെണ്ടയ്ക്ക എന്നിവയ്ക്കു കൃത്രിമ പച്ചനിറം നൽകാൻ കോപ്പർ സൾഫേറ്റ് ലായനിയിൽ മുക്കിവയ്ക്കാറുണ്ടത്രെ .