ദിവസവും ഒരേ ഭക്ഷണംകഴിച്ചാലോ എന്ത് പറയുന്നു ? നല്ല എളുപ്പമുള്ള കാര്യമാണല്ലേ അതും നമ്മൾക്ക് ഏറെ ഇഷ്ടപെട്ട ഭക്ഷണമാണെങ്കിലോ എന്നാൽ നന്നായിരിക്കുമല്ലേ പക്ഷെ അത് അത്ര നന്നതല്ല കെട്ടോ നമ്മുടെ ആരോഗ്യത്തിനു അത് മോശമായിട്ടു ബാധിക്കും.നാം നമ്മുടെ വസ്ത്രധാരണത്തിലും ചുറ്റുപാടിലുമൊക്കെ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് അതുപോലെ തന്നെയാണ് ഭക്ഷണ കാര്യത്തിൽ നമ്മുടെ ശരീരവും ..നമ്മുടെ ശരീരത്തിനു വിവിധതരം മാക്രോ–ൈമക്രോ ന്യൂട്രിയന്റുകൾ ആവശ്യമാണ് .പഴങ്ങളും പച്ചക്കറികളുംഉൾപ്പെടുന്ന വ്യത്യസ്ത തരം ഭക്ഷണങ്ങൾ .നമ്മുടെ ശരീരത്തിനാവശ്യമാണ്. വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഉദരത്തിന്റെ ആരോഗ്യം നമ്മുടെ ഉദരത്തിൽ ബാക്ടീരിയ ഉണ്ടെന്നറിയാമോ ദഹനപ്രക്രിയയെ ഏറെ സഹായിക്കുന്നവയാണവ .ഈ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്കു രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനാകുമത്രേ നമ്മുടെ ദഹനപ്രക്രിയ എളുപ്പമാക്കാൻ വ്യത്യസ്തയിനം ഭക്ഷണങ്ങൾ കഴിക്കുന്നത് അത്യാവശ്യമാണ് .. തൈര് പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യകരമായ ബാക്ടീരിയയുടെ വളർച്ചക്ക് സഹായിക്കുന്നു . പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ഫൈബർ ,പ്രീബയോടിക്ക് എന്നിവ ലഭിക്കുകയും അതിലൂടെ ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ അതിനായി വ്യത്യസ്തവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കു. ദിവസവും ഒരേതരം ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച്വ്യത്യസ്ത തരം ഭക്ഷണം കഴിക്കുന്നവരിൽ വളരെ പെട്ടെന്ന്തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന്.പഠനങ്ങൾ വ്യക്തമാക്കുന്നു .ഇനി കൂടുതൽ താല്പര്യമുള്ള ഒരു കാര്യം പറയട്ടെ ദിവസേന ഒരേതരം ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നുവത്രെ . അമ്പതിനായിരത്തിൽപ്പരം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈഅതിശയിപ്പിക്കുന്ന കണ്ടെത്തൽ.എന്നും ഒരേതരം ഭക്ഷണം കഴിച്ചു നോക്കു എന്തൊരു വിരസതയാണത് . അതുകൊണ്ട് പുതിയ ഭക്ഷണങ്ങളും പാചകക്കുറിപ്പുകളും എല്ലാംനാം പരീക്ഷിക്കണം. ഭക്ഷണം ആസ്വദിച്ച് കഴിക്കണം ഒപ്പം അതിൽ ആനന്ദവും കണ്ടെത്തണം .ഈ അടുത്ത കാലത്തു ജേണൽ ഓഫ് ന്യൂട്രീഷനിൽ ഒരു പഠനം വന്നു അതിൽ പറയുന്നത് വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർക്ക് ഉപാപചയരോഗങ്ങൾ വരാനുള്ള സാധ്യത കുറയുമെന്ന്. ഹൃദ്രോഗം, പ്രമേഹം, കൊള സ്ട്രോൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും , വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും ഭക്ഷണത്തിലെ ഈ വൈവിധ്യം ഉപകരിക്കും. അധികമായാൽ അമൃതും വിഷമെന്നു പറയുംപോലെയാണ് ചില ഭക്ഷണങ്ങളുടെ കാര്യം .ഇത്തരത്തിലുള്ള ചില ഭക്ഷണം അധികം കഴിച്ചാൽ അത് ആരോഗ്യത്തിനു ഗുണത്തേക്കാൾ ഏറെ ദോഷകരമാകും. ഉദാഹരണത്തിന്നമ്മൾ നിത്യോപയോഗത്തിനു ഉപയോഗിക്കുന്ന മഞ്ഞൾ അധികമായാൽ രക്തം കട്ടപിടിക്കലിനെയും കരളിന്റെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് എത്രപേർക്ക് അറിയാം . ഇനി മറ്റൊന്ന് വിഷാംശങ്ങൾ അധികമായി ശരീരത്തിലെത്താനും ചില ഭക്ഷണങ്ങൾ കാരണമാകുന്നുണ്ട് . ഉദാഹരണത്തിന് നമ്മുടെ പ്രിയ വിഭവമായ മീൻ. ദിവസവും മീൻ കഴിച്ചാൽ മെർക്കുറിയിലെ വിഷാംശം ശരീരത്തിലെത്തും. പ്രത്യേകിച്ചും ചൂര പോലുള്ള മീനുകൾ. ഇവയ്ക്കു പകരം അയല, മത്തി മുതലായവ പതിവാക്കുന്നതാകും ആരോഗ്യത്തിനു നല്ലത് ..വ്യത്യസ്തയിനം ഭക്ഷണങ്ങൾ അണുബാധകളെ ചെറുക്കാൻ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്നാൽ സംഗതി സത്യമാണ് എന്ന് മാത്രമല്ല രോഗപ്രതിരോധ ശക്തി വർധിപ്പിക്കുമെന്ന് പഠനം തെളിയിക്കുന്നു ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഏതു സാക്ഷ്യപ്പെടുത്തുന്നത് .ഒരേ ഭക്ഷണം ദിവസവും കഴിച്ച സ്ത്രീകളിൽ ഊർജ്ജം വളരെ കുറഞ്ഞ അവസ്ഥ ഉണ്ടാകുന്നതായി അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.