തടികുറക്കാനോ ഭാരം കുറക്കാനോ ആലോചിക്കുമ്പോൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. അതെത്രമാത്രം ശരിയാണ്?
തടികുറക്കാനോ ഭാരം കുറക്കാനോ ആലോചിക്കുമ്പോൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. അതെത്രമാത്രം ശരിയാണ്? ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ ചോറ് ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കും . എന്നാൽ ചപ്പാത്തിയിലും ചോറിലും കാർബോഹൈഡ്രേറ്റ് അളവ് ഒരേതരത്തിലാണ്. ഇവയിൽ നിന്ന് ലഭിക്കുന്ന കലോറിയും തുല്യം തന്നെയാണ്. അതേസമയം ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ചപ്പാത്തി കഴിക്കുേമ്പാൾ വയർ വേഗം നിറയുകയും കുറേ നേരത്തേക്ക് വിശക്കാതിരിക്കുകയും ചെയ്യും. പ്രൊറ്റീനും ചപ്പാത്തിയിലും കൂടുതലായി ഉണ്ട്
ചോറിൽ അന്നജമടങ്ങിയതിനാൽ അതിവേഗം ദഹിക്കും. ഇങ്ങനെ നോക്കുമ്പോൾ ഭാരം കുറക്കുന്നതിനും പ്രമേഹമുള്ളവർക്കും നല്ലതു ചപ്പാത്തിയാണ്
അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അന്നജമടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
ഗോതമ്പിൽ സോഡിയം വളരെ കൂടുതലാണ്. അതിനാൽ സോഡിയം ഒഴിവാക്കേണ്ടവർ ചപ്പാത്തി കഴിക്കരുത്
ചപ്പാത്തിയിൽ ശരീരത്തിന് ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ ഉണ്ട് . ചോറിൽ കാത്സ്യമില്ലെന്ന് മാത്രമല്ല, പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് കുറവുമാണ്ചപ്പാത്തി ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച് നിലനിർത്താൻ സഹായിക്കും.
എന്നുവെച്ച് വാരിവലിച്ചു കഴിക്കാമെന്നൊന്നും കരുതേണ്ട ..ഒരു ദിവസം നാലു ചപ്പാത്തിയിൽ കൂടുതൽ കഴിക്കരുത്. കൂടാതെ രാത്രി 7.30 ന് മുമ്പ് ഭക്ഷണം കഴിക്കുകയും വേണം. മൾട്ടി ഗ്രെയ്ൻ ചപ്പാത്തിയും നല്ലതാണ്
ഇനി ചോറ് തന്നെ കഴിക്കാനാണ് താത്പര്യമെങ്കിൽ ബ്രൗൺ റൈസ് ഉപയോഗിക്കുക. പുറം തൊലി മാത്രം കളഞ്ഞ അരിയാണ് ബ്രൗൺ റൈസ്. അതിനാൽ തന്നെ ഇത് ദഹിക്കാൻ വൈറ്റ് റൈസിനേക്കാൾ സമയമെടുക്കും.
ഉള്ളിലെ പാളികൾ കൂടി കളഞ്ഞ് അന്നജം മാത്രടങ്ങിയ അരിയാണ് വൈറ്റ് റൈസ്. എന്ത് കഴിക്കുമ്പോഴും അളവ് വളരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
തവിടുനീക്കാത്ത ധാന്യങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുഴുധാന്യങ്ങളിൽ (ഹോൾ ഗ്രെയിൻ) തവിടിലാണ് നാരുകൾ ധാരാളമായുള്ളത്. ധാന്യത്തിൽ കൂടുതൽ അന്നജമടങ്ങിയിരിക്കുന്നത് ഏറ്റവും ഉള്ളിലുള്ള എൻഡോസ്പേമിലാണ്. അതിനാലാണ് റീഫൈൻഡ് ചെയ്ത ഗോതമ്പ്, മൈദ, വൈറ്റ് പാസ്ത തുടങ്ങിയവ ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർ പൂർണമായും ഒഴിവാക്കണമെന്നു പറയുന്നത്
https://www.facebook.com/Malayalivartha