ഈന്തപ്പഴത്തിന്റെ ഔഷധഗുണങ്ങള്‍
കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഈന്തപ്പഴം ഒരു ഉത്തമ ഔഷധമാണ്. ഇതില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ നിശാന്ധതയ്‌ക്കൊരു നല്ല മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇത് ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യ ഘടകമായ അയണ്‍, മാംഗനീസ്, സെലേനിയം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കാത്സ്യമടങ്ങിയിട്ടുള്ളതിനാല്‍ സന്ധിവേദനയ്ക്കും എല്ലതേയ്മാനത്തിനും നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha