നമ്മുടെ ശരീരത്തെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത് വേനൽകാലമാണ് . വേനൽക്കാലത്തു എല്ലാ ഭക്ഷണവും കഴിക്കാമോ എന്നാൽ അങ്ങനെ എല്ലാം കഴിക്കാൻ പാടില്ല വേനൽക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ക്ഷീണം, പെട്ടെന്ന് ദേഷ്യം വരുക,ഏകാഗ്രതയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഇക്കാലത്ത് നിങ്ങളെ ഏറെ അലട്ടാം. . ശരീരത്തിലെ ജലാംശം മുഴുവനും വിയര്‍പ്പായും മൂത്രമായും പുറത്തേക്കു പോകുന്നുണ്ട് . അതിനാൽ നിർജലീകരണം സംഭവിക്കാൻ സാധ്യത ഏറെയാണ് . ധാരാളം വെള്ളം കുടിക്കാൻ ശ്രെദ്ധിക്കുക തിളപ്പിച്ച് ആറിയ വെള്ളമോ മോരും വെള്ളമോ കുടിക്കുകയാണ് ഏറെ ഉത്തമം. മസാല അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൻ്റെ ചൂട് കൂട്ടുന്നവയാണ് അതിനാൽ അത് പൂർണമായും ഒഴിവാക്കാൻ ശ്രെദ്ധിക്കുക .ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ അളവ് കൂടുന്നതിന് മസാല അടങ്ങിയ ഭക്ഷണങ്ങൾ ഇടയാക്കുന്നുണ്ട് . ഇറച്ചി, മീന്‍ വിഭവങ്ങള്‍, തന്തൂരി വിഭവങ്ങള്‍ എന്നിവ ചൂടുകാലത്ത് ഉപേക്ഷിക്കുക. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ചു മാംസാഹാരം ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടു തന്നെ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീനും പഞ്ചസാരയും ശരീരത്തിലെ ജലാംശം കവർനെനടുക്കും. അതിനാൽ അവ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ചപ്പാത്തി നല്ലൊരു ഭക്ഷണമായാണ് നാം പറയുന്നത് . എന്നാൽ വേനൽ കാലത്തു ഏതു അത്ര നല്ലതല്ല കെട്ടോ. ഇത് ചൂട് വധിപ്പിക്കുകയും ദഹനത്തിന് കൂടുതല്‍ സമയം പിടിക്കുകയും ചെയ്യും. ചപ്പാത്തിക്കു പകരം ചോറു പയോഗിക്കുകയാണ് നല്ലത്. പാലും പാലുല്‍പന്നങ്ങളും മാങ്ങയും ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.അതുകൊണ്ടു ഈ ചൂട് സമയത്തു അതും ഒഴിവാക്കുക , സോസ്, എണ്ണപലഹാരങ്ങൾ എന്നിവയും ഒഴിവാക്കുക. ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് പോലുള്ളവ ചൂടിന് താൽക്കാലിക ശമനമുണ്ടാക്കുമെങ്കിലും അത് ശരീരത്തിൻ്റെ ചൂട് വർധിപ്പിക്കുന്നവയാണ് അതുകൊണ്ടു അതിനോടും നോ പറയാൻ പഠിക്കുക.