കൊളസ്ട്രോൾ കുറയ്ക്കാനും നിയന്ത്രിക്കാനും ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളുടെ മുൻപന്തിയിൽ നിക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ .വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ കൂടിയാൽ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല.
ആവശ്യത്തിലധികം കൊളസ്‌ട്രോൾ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഹൃദയാഘാതം , സ്ട്രോക്ക് എന്നിവക്ക് കാരണമാകുന്നു.
ഭക്ഷണരീതിയാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകുന്നത് . വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ജങ്ക് ഫുഡും ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഇവ പരമാവധി നിയന്ത്രിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. ഒപ്പം ചില ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കൂടി നമ്മള്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും. അവ ഏതെല്ലാമാണെന്നു നോക്കാം
കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമമായ പാനീയമാണ്. വേണമെങ്കിൽ ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം. ചായയിലെ ആന്റി ഓക്സിഡന്റ് ആണ് ഇവിടെ സഹായി. ഇത് രക്തക്കുഴലില്‍ ക്ലോട്ട് ഉണ്ടാകാതെ സൂക്ഷിക്കും.ഗ്രീന്‍ ടീ ബ്ലാക്ക് ടീ എല്ലാം ആന്റി ഓക്സിഡന്റ് അടങ്ങിയതാണ്
ഗോതമ്പ്, റാഗി, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം. ഇവ കൊളസ്‌ട്രോൾ ലെവൽ കുറക്കാൻ സഹായിക്കും
കേള്‍ക്കുമ്പോള്‍ അവിശ്വാസം തോന്നുമെങ്കിലും കൊളസ്‌ട്രോൾ കുറക്കാൻ ഉത്തമമാണ് ചോക്ലേറ്റ്.. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചോക്ലേറ്റ്. പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതില്‍ ആന്റി ഓക്സിഡന്റ്റ് മൂന്നിരട്ടിയാണ്. എന്നാല്‍ വൈറ്റ് ചോക്ലേറ്റ് ഒഴിവാക്കാം.
നോണ്‍ വെജ് പ്രിയമുള്ളവര്‍ക്ക് ഇറച്ചി കുറച്ച് മീന്‍ കഴിയ്ക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. മീന്‍ വറുത്തു കഴിയ്ക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിയ്ക്കാം.സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും.
ചീത്ത കൊളസ്‌ട്രോള്‍ കളയാന്‍ അവോക്കാഡോ, ബ്ലൂബെറി എന്നിവ നല്ലതാണ്. കറിവേപ്പില, മല്ലിയില, അധികം പഴുക്കാത്ത പേരക്ക, വെളുത്തുള്ളി, എന്നിവ ദിവസേന കഴിക്കുക. കാബേജ്, കാരറ്റ്, ബീന്‍സ്, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ശീലിക്കുക. തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്
ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ ഓട്സിന് കഴിവുണ്ട്.
കൊളസ്‌ട്രോള്‍ കുറക്കാൻ വളരെ നല്ലതാണ് മോര് . കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവയെ പുറന്തള്ളാന്‍ മോറിന് കഴിയും . ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.
https://www.facebook.com/Malayalivartha